സംസ്ഥാനത്ത് മഴ അലർട്ടിൽ മാറ്റം’; കോഴിക്കോട് ഓറഞ്ച് അലർട്ട്

 

 

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചതിൽ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അതായത്, ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് വരെ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ:

ഇടുക്കി, എറണാകുളം, കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം

ഓറഞ്ച് അലർട്ട് പ്രവചിച്ച ജില്ലകളിൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ 115 മില്ലി മീറ്റർ വരെ മഴ ലഭിച്ചേക്കാം.

അതേസമയം, നാളെ മുതൽ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വിലയിരുത്തൽ. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ട് തുടരും.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!