കുഴിയിൽ വീണ പശുവിനെ രക്ഷപ്പെടുത്തി പേരാമ്പ്ര അഗ്നിരക്ഷാസേന


പേരാമ്പ്ര: ചെറുവണ്ണൂർ പഞ്ചായത്തിലെ കുട്ടോത്ത് കുഴിയിൽ വീണ പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.
ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം കുട്ടോത്ത് അടങ്കുടികണ്ടി ബാലൻ നായരുടെ വീട്ടുവളപ്പിലെ കുഴിയിൽ കറവപ്പശു അകപ്പെടുകയായിരുന്നു.
വിവരം അറിയിച്ചതിനെ തുടർന്ന് പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ പി കെ ഭരതൻ , സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ ടി റഫീക്ക് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ ഫയർഫോഴ്സ് യൂണിറ്റ് പശുവിനെ സുരക്ഷിതമായി പുറത്തെടുത്തു.
നിലയത്തിലെ ഉദ്യോഗസ്ഥരായ വി വിനീത്, പിആർ സത്യനാഥ്, കെ രഗിനേഷ്, ബി അശ്വിൻ, സി കെ രതീഷ് എന്നിവരോടൊപ്പം നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു










