കരള്‍, ലിവര്‍ രോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി
കൊയിലാണ്ടി: കോതമംഗലം ശിശു ഭവനില്‍ തിരുവങ്ങൂര്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും 31 വാര്‍ഡ് ആരോഗ്യ ശുചിത്വ സമതിയും, കൊയിലാണ്ടി സഹകരണ നീതി മെഡിക്കല്‍ ലാബും സംയുക്തമായി കരള്‍, ലിവര്‍ രോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി.
കൊയിലാണ്ടി സര്‍വ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് പി. രത്നവല്ലി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ എം. ദൃശ്യ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ മനോജ് പയറ്റു വളപ്പില്‍, വത്സരാജ് കേളോത്ത, ടി. കെ. ഷീന, ബേങ്ക് വൈസ് പ്രസിഡന്റ് കെ. പി. വിനോദ് കുമാര്‍, ബേങ്ക് സെക്രട്ടറി സജന, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ. സൈനുദ്ദിന്‍, വായനാരി വിനോദ് കുമാര്‍, വി. പി. ഭാസ്‌ക്കരന്‍, പി. കെ. ശങ്കരന്‍, കെ. കെ. ദാമോദരന്‍, ടി. യം. നാരായണന്‍, കെ. യം. സോമന്‍ എന്നിവര്‍ സംസാരിച്ചു.
ഡോ. അലി സിധാന്‍, എച്ച്. ഐ. ബിന്ദു കല, എ. സത്യവതി, പി. പി. നാണി ടെക്‌നിഷ്യന്മാരായ ഹയറുന്നിസ്സ, നിസരി, അനശ്വര ആശാവര്‍ക്കര്‍ വസന്ത, ടി. യം. ജിതേഷ്, ചെറുവക്കാട്ട് രാമന്‍, കെ. കെ. ഗീത, തങ്കമണി എന്നിവര്‍ നേതൃത്വം നല്‍കി.



