പയറ്റുവളപ്പിൽ ശ്രീ ദേവിക്ഷേത്രമഹോൽസവ നോട്ടീസ് പ്രകാശനം ചെയ്തു


കൊയിലാണ്ടി: ഭക്തിയുടെ നിറവിൽ ഉൽസവ നോട്ടീസ് പ്രകാശനം.2026 ജനു 28 മുതൽ -ഫിബ്രവരി2വരെ നടക്കുന്ന പ്രസിദ്ധമായ കൊയിലാണ്ടിപയറ്റുവളപ്പിൽശ്രീദേവിക്ഷേത്രമഹോൽസവത്തിന്റെ നോട്ടീസ് പ്രകാശനം ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് പി.വി. സന്തോഷ് പിഷാരികാവ് മേൽശാന്തി നാരായണൻ മൂസ്സതിന് നൽകി പ്രകാശനം ചെയ്തു.
ക്ഷേത്രത്തിലെത്തിയ മേൽശാന്തി യെ ക്ഷേത്രകമ്മിറ്റി പ്രസിഡണ്ട്പി.വി. സന്തോഷ്കുമാറിന്റെ നേതൃത്വത്തിൽ ഭക്തജനങ്ങൾ പൊന്നാടയണിയിച്ചു.പി.വി. സിനോയ് ,പി.വി. ബിജു, ,പി.വി.ശ്രീജു, ബിജുനിബാൽ,പി.വി. രജിലേഷ്,പി.വി.സോമൻ , കെ. അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി , നിരവധി ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.










