വനിതാ ലീഗ് ഷീ ഗാര്‍ഡ് ലോഞ്ചിംഗ് 20 ന് കാപ്പാട് ഷാദി മഹലില്‍

 

 

കൊയിലാണ്ടി : കേരളത്തിലെ എണ്ണപ്പെട്ട വനിതാ സംഘടനയായ വനിതാ ലീഗിന്റെ സേവന സന്നദ്ധ വിഭാഗമായ ഷീ ഗാര്‍ഡിന്റെ ലോഞ്ചിംഗ് ഒക്ടോബര്‍ 20 ന് തിങ്കള്‍ വൈകീട്ട് 3 മണിക്ക് കാപ്പാട് ഷാദി മഹലില്‍ നടക്കുമെന്നും വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട്, ജനറല്‍ സെക്രട്ടറി അഡ്വ. പി. കുല്‍സു, ജില്ലാ ലീഗ് പ്രസിഡണ്ട് എം.എ റസാഖ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ടി. ഇസ്മായില്‍, ജില്ലാ വനിതാ ലീഗ്, ഭാരവാഹികളായ ആമിന ടീച്ചര്‍, ശറഫുന്നിസ ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും വനിതാ ലീഗ് നിയോജക മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി ഹനീഫമാസ്റ്റര്‍, പ്രസിഡന്റ് റസീന ഷാഫി, ജനറല്‍ സെക്രട്ടറി കെ.ടി. വി.റഹ് മത്ത് ട്രഷറര്‍ നുസ്രത്ത്, കെ.ടി. സുമ, തസ്‌നിയ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

വനിതകളെ പൊതുരംഗത്ത് സജീവമാക്കുന്നില്‍ വലിയ പങ്ക് വഹിച്ച വനിതാ ലീഗിന് കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ മാത്രമായി നിലവില്‍ 14,000 ത്തില്‍ അധികം അംഗങ്ങളും മികച്ച സംഘടനാ സംവിധാനവുമുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനത്തോടപ്പം ജീവകാരുണ്യ, സാമുഹസേവന മേഖലകളില്‍ സജീവ ഇടപെടല്‍ നടത്തി കൊണ്ടിരിക്കയാണ് വനിതാ ലീഗ് .

സേവന രംഗത്ത് നിറസാന്നിധ്യമായ യൂത്ത് ലീഗിന്റെ വൈറ്റ് ഗാര്‍ഡ് മോഡലില്‍ സ്ത്രീകള്‍ക്ക് മാത്രമായി പരിശീലനം നല്കി സജ്ജമാക്കിയിരിക്കയാണ് ഷീ ഗാര്‍ഡ് എന്ന സേവന സന്നദ്ധ സംഘടന. കൊയിലാണ്ടി നിയോജക മണ്ഡലം വനിതാ ലീഗിന്റെ കീഴിലുള്ള ഈ സംവിധാനത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 100 വളണ്ടിയര്‍മാരാണ് നിലവിലുള്ളത്. സാമൂഹ്യ സേവനത്തിനും ദുരന്തമുഖത്ത് മുന്നിട്ടറങ്ങാനും അശരണര്‍ക്ക് ആശ്രയമായി മാറാനും ഇനി നമ്മുടെ നാട്ടില്‍ ഷീ ഗാര്‍ഡുമുണ്ടാവും!

എല്ലാ നിയോജക മണ്ഡലത്തിലും ഇതിന്റെ യൂനിറ്റുകള്‍ ആരംഭിച്ചു വരുന്നു. പ്രേത്യേക യൂണിഫോമുകള്‍ നല്‍കി സജ്ജരാക്കി നിയോജക മണ്ഡലം തലത്തിലും മുന്‍സിപ്പല്‍, പഞ്ചായത്ത് തലത്തിലും ക്യാപ്റ്റണ്‍ വൈസ് ക്യാപ്റ്റണ്‍ എന്നിങ്ങനെയുള്ള സംവിധാനങ്ങള്‍ ഇതിന്റെ ഭാഗമായിട്ടുണ്ട്

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!