അധ്യാപക നിയമനം


അധ്യാപക നിയമനം
പറയഞ്ചേരി ഗവ. ഹൈസ്‌കൂള്‍ ഫോര്‍ ഗേള്‍സില്‍ എച്ച്.എസ്.ടി സോഷ്യല്‍ സയന്‍സ് നിയമനത്തിനുള്ള അഭിമുഖം ഒക്ടോബര്‍ 21ന് രാവിലെ 10ന് നടക്കും. അസ്സല്‍ രേഖകളും പകര്‍പ്പുകളുമായി എത്തണം. ഫോണ്‍: 9497834340

സീറ്റൊഴിവ്
എല്‍.ബി.എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തില്‍ ആരംഭിച്ച പി.ജി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, ഹാര്‍ഡ്‌വെയര്‍ എന്നീ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് https://lbscentre.kerala.gov.in/services/courses ലിങ്ക് വഴി അപേക്ഷിക്കാം. ഫോണ്‍: 0495 2720250, 9995334453.

വിവരാവകാശ നിയമം: സെമിനാര്‍ 22ന്
വിവരാവകാശ നിയമം നടപ്പാക്കിയതിന്റെ 20ാം വാര്‍ഷികത്തിന്റെ ഭാഗമായി സംസ്ഥാന വിവരാവകാശ കമീഷന്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ ഒക്ടോബര്‍ 22ന് രാവിലെ 10ന് കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ നടക്കും.
കേരള ഹൈകോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് ആര്‍ ബസന്ത് ഉദ്ഘാടനം നിര്‍വഹിക്കും. മുഖ്യ വിവരാവകാശ കമീഷണര്‍ വി. ഹരിനായര്‍ അധ്യക്ഷനാകും. ജില്ലാ കലക്ടര്‍ സ്നേഹില്‍കുമാര്‍ സിങ് മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന വിവരാവകാശ കമീഷണര്‍മാരായ അഡ്വ. ടി.കെ രാമകൃഷണന്‍, ഡോ. എം ശ്രീകുമാര്‍ എന്നിവര്‍ വിവരാവകാശ നിയമത്തെകുറിച്ച് ക്ലാസെടുക്കും.

ടെണ്ടര്‍ ക്ഷണിച്ചു
ബേപ്പൂര്‍ തുറമുഖം ചാനലിലെ പൊട്ടിപ്പോയ ചാനല്‍ മാര്‍ക്കിങ് ബോയ പുനഃസ്ഥാപിക്കുന്നതിനായി സപ്ലൈയിങ് ചെയിന്‍, കെന്റര്‍ ഷാക്ക്ള്‍, ഡി-ഷാക്ക്ള്‍, സ്വിവല്‍ അസംബ്ലി ആന്‍ഡ് ആര്‍.സി.സി സിങ്കര്‍ എന്നിവക്ക് ടെണ്ടര്‍ ക്ഷണിച്ചു. നവംബര്‍ ഒന്നിന് ഉച്ചക്ക് ഒരുമണി വരെ സ്വീകരിക്കും. ഫോണ്‍: 0495 2414863.

റാങ്ക് പട്ടിക റദ്ദാക്കി
ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എസ്.സി/എസ്ടി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്, കാറ്റഗറി നമ്പര്‍: 074/2020) തസ്തികയുടെ റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.










