ടോപ് സ്‌കോറര്‍ ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം


ടോപ് സ്‌കോറര്‍ ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം
ജില്ലയില്‍ 2024-25 അധ്യയന വര്‍ഷം സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്ട്രീമില്‍ പത്ത്, പ്ലസ് ടു പരീക്ഷകളില്‍ 90 ശതമാനം മാര്‍ക്ക് ലഭിച്ച വിമുക്തഭടന്മാരുടെ കുട്ടികള്‍ക്ക് ടോപ് സ്‌കോറര്‍ ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം. അഗ്രഗേറ്റ് 90 ശതമാനം ലഭിച്ചിട്ടും അപേക്ഷ നിരസിക്കപ്പെട്ടവര്‍ക്ക് ഒക്ടോബര്‍ 25നകം ജില്ലാ സൈനികക്ഷേമ ഓഫിസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാമെന്ന്് ജില്ലാ സൈനികക്ഷേമ ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0495 2771881.

പട്ടികജാതി പ്രമോട്ടര്‍ നിയമനം
കൂടരഞ്ഞി ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി പ്രമോട്ടറെ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ ഒക്ടോബര്‍ 21ന് രാവിലെ 10.30ന് കോഴിക്കോട് പട്ടികജാതി വികസന ഓഫീസില്‍ നടക്കും. യോഗ്യത: പ്ലസ് ടു/തത്തുല്യം. പ്രായപരിധി: 18-40. ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 0495 2370379, 2370657.

ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജ് സി.സി.എഫ് വിഭാഗത്തിലെ ജനറേറ്റര്‍ റിപ്പയര്‍ ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കുന്ന പ്രവൃത്തിക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ്ഹില്‍ (പിഒ), 673005 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 22ന് ഉച്ചക്ക് രണ്ടിനകം ക്വട്ടേഷന്‍ ലഭിക്കണം. വിശദാംശങ്ങള്‍ www.geckkd.ac.in ല്‍ ലഭിക്കും.

സര്‍വേ കോഴ്സ്
സര്‍വേയും ഭൂരേഖയും വകുപ്പിന് കീഴില്‍ നവംബറില്‍ കോഴിക്കോട് കേന്ദ്രത്തില്‍ തുടങ്ങുന്ന മൂന്ന് മാസത്തെ ചെയിന്‍ സര്‍വേ ലോവര്‍ കോഴ്സിന് എസ്.എസ്.എല്‍.സി പാസായവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. 1,750 രൂപയാണ് ഫീസ്. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് ട്യൂഷന്‍ ഫീസ് സൗജന്യമാണ്. കുന്ദമംഗലം ഗവ. ചെയിന്‍ സര്‍വേ സ്‌കൂള്‍ ഓഫീസിലും കോഴിക്കോട് സര്‍വേ റേഞ്ച് അസി. ഡയറക്ടര്‍ ഓഫീസിലും സര്‍വേ ഡയറക്ടര്‍ക്ക് നേരിട്ടും അപേക്ഷകള്‍ നല്‍കാം. അപേക്ഷാ ഫോം www.dslr.kerala.gov.in ല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 0495 2371554, 8547517194.

സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ നിയമനം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സും (ഇംഹാന്‍സ്) സാമൂഹികനീതി വകുപ്പും ചേര്‍ന്ന് നടത്തുന്ന ‘മാനസിക രോഗം നേരിടുന്ന മുതിര്‍ന്നവര്‍ക്ക് പിന്തുണയും പുനരധിവാസവും’ പദ്ധതിയിലേക്ക് ഒരു വര്‍ഷത്തേക്ക് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ കം കേസ് മാനേജറെ നിയമിക്കും. യോഗ്യത: സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എംഫില്‍, രണ്ട് വര്‍ഷത്തെ ഫുള്‍ടൈം ക്ലിനിക്കല്‍ കോഴ്സ്. അപേക്ഷ ഒക്ടോബര്‍ 23ന് വൈകിട്ട് അഞ്ചിനകം ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ് പി.ഒ എന്ന വിലാസത്തില്‍ അയക്കണം. വിവരങ്ങള്‍ www.imhans.ac.in ല്‍ ലഭിക്കും.

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
ജില്ലയില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പില്‍ സ്‌കില്‍ഡ് അസി. ഗ്രേഡ് II (കാറ്റഗറി നമ്പര്‍: 014/2024) തസ്തികയുടെ റാങ്ക് പട്ടിക ജില്ലാ പി.എസ്.സി ഓഫീസര്‍ പ്രസിദ്ധീകരിച്ചു.










