ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താക്കളാകാം

 

 

ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താക്കളാകാം

2025 നവംബര്‍ 24 മുതല്‍ 28 വരെ കൊയിലാണ്ടിയില്‍ നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താക്കളാകാന്‍ ജില്ലക്ക് പുറത്തുള്ള യോഗ്യരായവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം csectionddekkd@gmail.com ഇ-മെയിലിലേക്ക് ഒക്ടോബര്‍ 25നകം അയക്കണം. ഫോണ്‍: 0495 2722297.

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സ്പെഷ്യല്‍ ഇന്‍സന്റീവ്

2024-25 അധ്യയന വര്‍ഷം വിവിധ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ പട്ടികജാതി വിദ്യാര്‍ഥികളില്‍നിന്ന് സ്പെഷ്യല്‍ ഇന്‍സന്റീവിന് അപേക്ഷ ക്ഷണിച്ചു. ഇ-ഗ്രാന്റ്‌സ് സൈറ്റ് മുഖേനയാണ് അപേക്ഷ നല്‍കേണ്ടത്. പത്താം ക്ലാസ്/പ്ലസ് ടു എന്നിവ സംസ്ഥാനത്തിനകത്ത് സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലും എം.ആര്‍.എസിലും സ്റ്റേറ്റ് സിലബസില്‍ പഠിക്കുന്നവര്‍ക്കാണ് തുക അനുവദിക്കുക. ഡിപ്ലോമ കോഴ്സുകള്‍ രണ്ട് വര്‍ഷത്തെ എഐസിടിഇ അംഗീകാരമുള്ള റെഗുലര്‍ മെട്രിക് ക്ലാസുകളായിരിക്കണം.
അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് സൈറ്റില്‍ നല്‍കണം. അവസാന തീയതി: ഡിസംബര്‍ 31. അപേക്ഷയുടെ പ്രിന്റ് ഔട്ട്, മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് എന്നിവ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. ഫോണ്‍: 0495 2370379.

ലാബ് ടെക്നീഷ്യന്‍, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ നിയമനം

കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ 179 ദിവസത്തേക്ക് ലാബ് ടെക്നീഷ്യന്‍, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ എന്നിവരെ നിയമിക്കും. യോഗ്യത: ഡി.എം.എല്‍.ടി/ബി.എസ്.സി എം.എല്‍.ടി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍, രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. ബയോഡേറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അപേക്ഷയും സഹിതം ഒക്ടോബര്‍ 25ന് രാവിലെ 10ന് സൂപ്രണ്ടിന്റെ ചേംബറിലെത്തണം. ഫോണ്‍: 0495 2365367.

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയില്‍ കേരള എക്സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ ട്രെയിനി (എന്‍സിഎ -ധീവര, കാറ്റഗറി നമ്പര്‍: 561/2024) തസ്തികയുടെയും വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ഡ്രോയിങ് ടീച്ചര്‍ (എന്‍സിഎ -എസ്.ഐ.യു.സി നാടാര്‍, കാറ്റഗറി നമ്പര്‍: 661/2024) തസ്തികയുടെയും ചുരുക്കപ്പട്ടിക ജില്ലാ പി.എസ്.സി ഓഫീസര്‍ പ്രസിദ്ധീകരിച്ചു.

റാങ്ക് പട്ടിക റദ്ദാക്കി

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, കാറ്റഗറി നമ്പര്‍: 516/2019) തസ്തികയുടെ റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

തൊഴില്‍ പരിശീലനം

ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ എസ്.സി വിഭാഗത്തിലെ യുവതിക്കള്‍ക്ക് ഗാര്‍മെന്റ് കട്ടര്‍ ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്, ഇന്‍സ്റ്റലേഷന്‍, അസോസിയേറ്റ് ഡെസ്‌ക് ടോപ്പ് പബ്ലിഷിങ്, ഡി.സി.എ, ടാലി-ജി.എസ്.ടി ഫയലിങ് എന്നീ കോഴ്സുകളില്‍ പരിശീലനം നല്‍കും. ഫോണ്‍: 0495 2370026, 8891370026.

വെറ്ററിനറി സര്‍ജന്‍ നിയമനം

തൂണേരി, കൊടുവള്ളി ബ്ലോക്കുകളിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളില്‍ പരമാവധി 90 ദിവസത്തേക്ക് വെറ്ററിനറി സര്‍ജനെ നിയമിക്കും. യോഗ്യത: വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനും.  വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡേറ്റയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 22ന് രാവിലെ 10.30ന് കോഴിക്കോട് മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം.

തേക്ക്, വേങ്ങ തൈകള്‍ വില്‍പനക്ക്

കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് പരിധിയിലെ മടവൂര്‍ നഴ്സറി, മാത്തോട്ടം വനശ്രീ കോംപ്ലക്സ് എന്നിവിടങ്ങളില്‍ തേക്ക്, വേങ്ങ ഇനത്തില്‍പ്പെട്ട തൈകള്‍ 23 രൂപ നിരക്കില്‍ ലഭിക്കും. ഫോണ്‍: 8547603816 (റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍), 8547603817, 8547603819 (സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍).

സ്പോട്ട് അഡ്മിഷന്‍

കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്സുകളില്‍ കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ സീറ്റൊഴിവുണ്ട്. ഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് നേരിട്ടെത്തി പ്രവേശനം നേടാം. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സപ്പോര്‍ട്ട് എന്നിവ ലഭിക്കും. ഒക്ടോബര്‍ 25 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 9544958182.

സൈക്കോളജി, സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് അവസരം

‘യുവജനങ്ങളുടെ ജീവിതശൈലിയിലെ പുത്തന്‍ പ്രവണതകളും മാനസികാരോഗ്യവും’ എന്ന വിഷയത്തില്‍ സംസ്ഥാന യുവജന കമീഷന്‍ നടത്തുന്ന ശാസ്ത്രീയ പഠനത്തിന്റെ ഭാഗമാകാന്‍ താല്‍പര്യമുള്ള സൈക്കോളജി, സോഷ്യല്‍ വര്‍ക്ക് പി.ജി വിദ്യാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. നവംബര്‍ പകുതിയോടെ ആരംഭിക്കുന്ന പഠനത്തിലെ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടായി സര്‍ക്കാറിന് സമര്‍പ്പിക്കും. ഒക്ടോബര്‍ 25നകം https://hper.in/LjKof89 വഴി അപേക്ഷിക്കണം. ഫോണ്‍: 0471 2308630.

മത്സരങ്ങള്‍ സംഘടിപ്പിക്കും

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150ാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലെ ‘മേരാ യുവ ഭാരത്’ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. സോഷ്യല്‍ മീഡിയ റീല്‍, ഉപന്യാസ രചന, സര്‍ദാര്‍ @150 യങ് ലീഡേഴ്സ് പ്രോഗ്രാം ക്വിസ് തുടങ്ങിയ മത്സരങ്ങളാണ് നടക്കുക. രജിസ്‌ട്രേഷന്‍, പരിപാടിയുടെ വിശദാംശങ്ങള്‍ എന്നിവ https://mybharat.gov.in/pages/unity_march പോര്‍ട്ടലില്‍ ലഭ്യമാണ്.

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 16 വരെ എല്ലാ ജില്ലകളിലും പദയാത്രകളും സംഘടിപ്പിക്കും. ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ സന്ദേശത്തില്‍ സര്‍ദാര്‍ പട്ടേലിന്റെ ചിന്തകള്‍ യുവജനങ്ങളില്‍ എത്തിക്കുകയാണ് ലക്ഷ്യം.

അപേക്ഷ ക്ഷണിച്ചു

സാമൂഹികനീതി വകുപ്പിന് കീഴില്‍ ആശാഭവനുകള്‍, പ്രത്യാശാ ഭവന്‍ എന്നിവിടങ്ങളിലെ താമസക്കാര്‍ക്ക് തൊഴില്‍ പരിശീലനം, സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട്, സാങ്കേതിക സഹായം എന്നിവ നല്‍കുന്ന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ഗവ. ആശാഭവനുകളില്‍ പദ്ധതി നടപ്പാക്കാന്‍ സോഷ്യല്‍ വര്‍ക്ക് കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 21. വിവരങ്ങള്‍ക്ക് www.sjd.kerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍: 0495 2371911.

ടെണ്ടര്‍ ക്ഷണിച്ചു

പന്തലായനി ഐസിഡിഎസ് പ്രോജക്ടിന്റെ ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ കാര്‍ ലഭ്യമാക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ഒക്ടോബര്‍ 23ന് വൈകിട്ട് മൂന്നിനകം നേരിട്ടോ തപാലിലോ ലഭിക്കണം. ഫോണ്‍: 8281999297.

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക് (പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം, കാറ്റഗറി നമ്പര്‍: 438/2024) തസ്തികയുടെ റാങ്ക് പട്ടിക പിഎസ്‌സി ജില്ലാ ഓഫീസര്‍ പ്രസിദ്ധീകരിച്ചു.

സംരംഭകത്വ പരിശീലന പരിപാടി

നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം കളമശ്ശേരിയിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് ക്യാമ്പസില്‍ സംഘടിപ്പിക്കുന്ന ത്രിദിന സൗജന്യ സംരംഭകത്വ പരിശീലന പരിപാടിയുടെ 2026 മാര്‍ച്ച് വരെയുള്ള ബാച്ചുകളിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്ന് മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാം.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!