പ്രമുഖ അഭിഭാഷകനും നിയമപണ്ഡിതനുമായിരുന്ന Late കെ. എന്‍. ബാലസുബ്രഹ്‌മണ്യന്‍ ന്റെ ഫോട്ടോ അനാച്ഛാധന കര്‍മ്മം വെള്ളിയാഴ്ച


കൊയിലാണ്ടി: കൊയിലാണ്ടി കോടതിയിലെ പ്രമുഖ അഭിഭാഷകനും നിയമപണ്ഡിതനുമായിരുന്ന Late. കെ. എന്‍. ബാലസുബ്രഹ്‌മണ്യന്‍ ന്റെ ഫോട്ടോ അനാച്ഛാധന കര്‍മ്മം വെള്ളിയാഴ്ച വൈകിട്ട് 3:00 മണിക്ക് സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനായ ജസ്റ്റിസ് റിട്ട. ആര്‍ ബസന്ത് നിര്‍വഹിക്കുമെന്ന് അനുസ്മരണ കമ്മിറ്റി ചെയര്‍മാന്‍ അഡ്വക്കേറ്റ് കെ വിജയന്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ : എം സുമന്‍ലാല്‍, വൈസ് ചെയര്‍മാന്‍ അഡ്വ : എന്‍ ചന്ദ്രശേഖരന്‍, സ്മരണിക കമ്മിറ്റി ചെയര്‍മാന്‍ അഡ്വ : കെ. ടി. ശ്രീനിവാസന്‍, ട്രഷറര്‍ അഡ്വ : എം ബിന്ദു എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കൊയിലാണ്ടി കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന അഡ്വ.കെആര്‍ നാരായണയ്യരുടെ മകനായി പിറന്ന Adv.ബാല സുബ്രഹ്‌മണ്യന്‍ ഏതാണ്ട് 60 വര്‍ഷക്കാലത്തോളം കൊയിലാണ്ടി ബാറില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. സിവില്‍ നിയമരംഗത്ത് മലബാറിലെ തന്നെ അറിയപ്പെടുന്ന അഭിഭാഷകനായിരുന്നു അദ്ദേഹം. കൊയിലാണ്ടി കോതമംഗലത്തെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു ബാലസുബ്രഹ്‌മണ്യ ന്‍ വക്കീല്‍ കൊയിലാണ്ടി കോടതികളുടെ വികസനത്തിലും കൊയിലാണ്ടി യില്‍ ഒരുസബ് കോടതി സ്ഥാപിക്കുന്നതിലും മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചു. കൊയിലാണ്ടി റെയില്‍വേ യൂസേഴ്‌സ് ഫോറം രൂപീകരിച് റെയില്‍വേ സ്റ്റേഷ ന്‍ വികസനത്തിന് ഒട്ടനവധി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും പ്രവര്‍ത്തിപഥത്തില്‍ എത്തിക്കും വരെ അഹോരാത്രം പോരാടുകയും ചെയ്ത വ്യക്തിയായിരുന്നു. കോതമംഗലം പ്യുവര്‍ പീപ്പിള്‍ എയ്ഡ് സൊസൈറ്റി രൂപീകരിച് അതിന്റെ മുന്‍നിര പ്രവര്‍ത്തകനായി മാറിയ അദ്ദേഹം സാധാരണ ജനങ്ങളുടെ ഉന്നമനത്തിനു വേണ്ടിയും പ്രവര്‍ത്തിച്ചു. ശ്രീ കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളിലും മുഖ്യ പങ്കാളിത്തം വഹിച്ച അദ്ദേഹം ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ അടുത്ത ബന്ധു കൂടിയാണ്.
ചടങ്ങില്‍ ജില്ലാ ജഡ്ജ് ബി ന്ദുകുമാരി വിഎസ് സ്മരണിക പ്രകാശനം ചെയ്യും. വെള്ളിയാഴ്ച വൈകുന്നേരം കൊയിലാണ്ടി കോടതിയില്‍ സേവനമനുഷ്ഠിച്ചിരുന്ന പഴയകാല ജുഡീഷ്യല്‍ ഓഫീസര്‍മാരും സീനിയര്‍ അഭിഭാഷകരും ‘അഡ്വ.കെ എന്‍ ബാലസുബ്രഹ്‌മണ്യന്‍ ഓര്‍മ്മകളിലൂടെ’ എന്ന പരിപാടിയില്‍ ഒത്തുചേരും. തുടര്‍ന്ന് ഒരു നിയമ പഠന ക്ലാസും നടക്കും.










