മെഡിക്കല്‍ ഓഫീസര്‍ നിയമനം


മെഡിക്കല്‍ ഓഫീസര്‍ നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം മെഡിസെപ്പിന് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ റേഡിയോ ഡയഗ്‌നോസിസ് മെഡിക്കല്‍ ഓഫീസറെ നിയമിക്കും. യോഗ്യത: എംബിബിഎസ്. റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. പ്രായപരിധി: 25-55. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്‌ടോബര്‍ 16ന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം.


ഓംബുഡ്സ്മാന്‍ സിറ്റിങ്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കാന്‍ ഒക്ടോബര്‍ 16ന് ജില്ലാ ഓംബുഡ്സ്മാന്‍ വി.പി സുകുമാരന്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രത്യേക സിറ്റിങ് നടത്തും. ഉച്ചക്ക് 2.30 മുതല്‍ 3.30 വരെയാണ് സിറ്റിങ്. പൊതുജനങ്ങള്‍ക്കും പദ്ധതി തൊഴിലാളികള്‍ക്കും നേരിട്ട് പരാതികള്‍ നല്‍കാം.

സ്പോട്ട് അഡ്മിഷന്‍
കോഴിക്കോട് ഗവ. ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബര്‍ 15ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. നേരത്തെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും പങ്കെടുക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷിതാവിനൊപ്പം ഉച്ചക്ക് 12.30നകം നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 0495 2377016.

ദേശീയ ആരോഗ്യ ദൗത്യത്തില്‍ നിയമനം
ജില്ലയില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭിക്കും. ഒക്ടോബര്‍ 15ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. ഫോണ്‍: 0495 2374990.

അപേക്ഷ ക്ഷണിച്ചു
വിവിധ കോഴ്‌സുകളില്‍ ഉന്നത വിജയം നേടിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്ന ‘വിജയാമൃതം’, ഭിന്നശേഷിക്കാര്‍ക്കായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയും സഹായം നല്‍കുകയും ചെയ്യുന്ന ജില്ലയിലെ മികച്ച എന്‍എസ്എസ്/എന്‍സിസി/എസ്പിസി യൂണിറ്റിന് പുരസ്‌കാരം നല്‍കുന്ന ‘സഹചാരി’ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ www.swd.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0495 2371911.










