ലോക കാഴ്ചാ ദിനം: ബോധവത്കരണ ക്ലാസും നേത്രദാന ക്യാമ്പും സംഘടിപ്പിച്ചു


ചെറുവണ്ണൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അഭിലാഷ് കാഴ്ചാദിന സന്ദേശം നല്‍കി. ജില്ലാ മൊബൈല്‍ ഒഫ്താല്‍മിക് യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ആര്‍ ചിത്ര ബോധവത്കരണ ക്ലാസ് നയിച്ചു. നല്ലളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ വി ശ്രുതി, ജില്ലാ എഡ്യൂക്കേഷന്‍ മാസ് മീഡിയ ഓഫീസര്‍ ഡോ. ഭവില, ജില്ലാ ഒഫ്താല്‍മിക് കോഓഡിനേറ്റര്‍ കെ മനോജ്കുമാര്‍, ജെ എച്ച് ഐ കെ ടി ബൈജു, ശ്രീബിന്യ എന്നിവര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് ഡയബെറ്റിക് റെറ്റിനോപതി ക്യാമ്പും സംഘടിപ്പിച്ചു.










