പല കാലം പല ഗാഥ പൊതുജന സംവാദ സദസ്സ് സംഘടിപ്പിച്ചു


പൊതുജന സംവാദ സദസ്സ് സംഘടിപ്പിച്ചു
മേപ്പയ്യൂര്‍: മേലടി ബ്ലോക്ക് പഞ്ചായത്ത്, ടി. കെ. രാജന്‍ഗ്രന്ഥാലയം, ചങ്ങരംവെള്ളി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പല കാലം പല ഗാഥ പൊതുജന സംവാദ സദസ്സ് സംഘടിപ്പിച്ചു. പരിപാടി മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
വാര്‍ഡ് മെമ്പര്‍ കെ. എം. പ്രസീത അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ രവീന്ദ്രന്‍. എം. എം, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ മഞ്ഞക്കുളം നാരായണന്‍, ബ്ലോക്ക് മെമ്പര്‍ നിഷിദ, ലൈബ്രറി കൗണ്‍സില്‍ അംഗം എ. എം. കുഞ്ഞിരാമന്‍, സത്യനാഥന്‍ മാസ്റ്റര്‍, ഗ്രന്ഥശാല പ്രസിഡന്റ് കെ. കെ. മോഹനന്‍, സെക്രട്ടറി സുരേഷ് കേളോത്ത് എന്നിവര്‍ സംസാരിച്ചു. വി. കെ. കുഞ്ഞിമൊയ്തി മോഡറേറ്ററായി.










