ടെണ്ടര്‍ ക്ഷണിച്ചു


വുമണ്‍ കൗണ്‍സിലര്‍ നിയമനം
ജെന്‍ഡര്‍ അവയര്‍നസ് സ്റ്റേറ്റ് പ്ലാന്‍ സ്കീം പ്രകാരം കോഴിക്കോട് റൂറല്‍ ജില്ലയില്‍ വനിതാ സെല്ലിനു കീഴിലെ പേരാമ്പ്ര, താമരശ്ശേരി സബ് ഡിവിഷനുളകില്‍ ഫാമിലി വുമണ്‍ കൗണ്‍സിലര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2026 മാര്‍ച്ച് 31 വരെയാണ് നിയമനം. മാസവേതനം 17,000 രൂപ. പ്രായപരിധി: 40.
യോഗ്യത: സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, കൗണ്‍സിലിങ്ങില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം. യോഗ്യത തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ബയോഡേറ്റ, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതമുള്ള അപേക്ഷ ജില്ലാ പോലീസ് മേധാവി, ജില്ലാ പോലീസ് ഓഫീസ്, കോഴിക്കോട് റൂറല്‍, പുതുപ്പണം -673105 വിലാസത്തില്‍ സമര്‍പ്പിക്കണം. അവസാന തീയതി: ഒക്ടോബര്‍ 20. ഫോണ്‍: 0496 2523031.

ഭൂമി ലേലം
ചെറുവണ്ണൂര്‍ വില്ലേജില്‍ റീസര്‍വേ 22/2 ല്‍ (ടി.പി റി.സ: 22/372) ഉള്‍പ്പെട്ട 1.01 ആര്‍സ് ഭൂമി ഒക്ടോബര്‍ 23ന് രാവിലെ 11ന് ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസ് പരിസരത്ത് കോഴിക്കോട് തഹസില്‍ദാര്‍ ലേലം ചെയ്യും.

ക്വട്ടേഷന്‍ ക്ഷണിച്ചു
വടകര ഗവ. ടെക്നിക്കല്‍ ഹൈസ്കൂള്‍ ഫാഷന്‍ ഡിസൈനിങ് സെന്ററിലേക്ക് വാട്ടര്‍ പ്യൂരിഫയര്‍ വാങ്ങാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സൂപ്രണ്ട്, സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂള്‍ വടകര, നട്ട് സ്ട്രീറ്റ് -673104 വിലാസത്തില്‍ ഒക്ടോബര്‍ 22ന് ഉച്ചക്ക് രണ്ടിനകം ലഭിക്കണം. ഫോണ്‍: 0496 2523140.

ക്വട്ടേഷന്‍ ക്ഷണിച്ചു
ബേപ്പൂര്‍ തുറമുഖത്തെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വര്‍ക്ഷോപ്പ് അസി. എഞ്ചിനീയറുടെ കാര്യാലയത്തിന് സമീപത്തെ പഴയ ഷെഡ് സ്വന്തം ചെലവില്‍ പൊളിച്ചുമാറ്റി സാധനസാമഗ്രികള്‍ കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ പോര്‍ട്ട് ഓഫീസര്‍, ബേപ്പൂര്‍ പോര്‍ട്ട്, കോഴിക്കോട് -673015 വിലാസത്തില്‍ ഒക്ടോബര്‍ 21ന് ഉച്ചക്ക് ഒരു മണിക്കകം ലഭിക്കണം. ഫോണ്‍: 0495 2414863, 2418610.










