ശ്രീ ശക്തന്‍കുളങ്ങര ക്ഷേത്രത്തില്‍ കൊയ്ത്തുത്സവം നടത്തി


കൊയിലാണ്ടി: വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്രപാടശേഖരത്തിൽ ക്ഷേത്ര കമ്മിറ്റി ഇറക്കിയ നെൽകൃഷിയുടെ വിളവെടുപ്പ് നടന്നു. ഒരു ഏക്കറയോളം സ്ഥലത്ത് ഉമ ഇനത്തിൽപ്പെട്ട നെൽകൃഷിയാണ് ഇറക്കിയത്.
കൊയിലാണ്ടി കൃഷി അസിസ്റ്റൻറ് രജീഷ് കൊയ്ത്ത് ഉത്സവം ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് രാമചന്ദ്രൻ പുത്തൻപുരയിൽ, സെക്രട്ടറി പി. കെ. ബാബു, മേൽശാന്തി ദേവദത്തൻ നമ്പൂരി എന്നിവർ നേതൃത്വം നൽകി. നിരവധി ഭക്തജനങ്ങൾ കൊയ്ത്തു ഉത്സവത്തിൽ പങ്കാളികളായി.










