ദുരന്ത നിവാരണ മുന്നൊരുക്ക യോ​ഗം ചേർന്നു

മേപ്പയൂർ ഗ്രാമപഞ്ചായത്തിൽ ദുരന്ത നിവാരണ മുന്നൊരുക്ക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന്റെ ഭാ​ഗമായി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്റെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും അധികൃതരുടെയും യോ​ഗം ചേർന്നു. കൺട്രോൾ റൂം സജ്ജമാക്കൽ, പൊതു സ്ഥലങ്ങളിൽ ബോർഡുകൾ സ്ഥാപിക്കൽ, തോരണങ്ങൾ നീക്കം ചെയ്യൽ, ദുരിതാശ്വാസ കേന്ദ്രങ്ങൾ നിശ്ചയിക്കൽ, തോടുകളിലേക്കും ഓവുചാലുകളിലേക്കും മാലിന്യം തുറന്നു വിടുന്നവർക്കെതിരെയുളള നടപടിയെടുക്കൽ, അതിഥി തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കൽ, ടൗണിലെ ട്രാഫിക് പരിഷ്കരണം തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. മാലിന്യ മുക്ത പഞ്ചായത്തായി മേപ്പയൂരിനെ നിലനിർത്തുന്നതിനുള്ള നടപടികളും യോഗം വിലയിരുത്തി.

വൈസ് പ്രസിഡന്റ് എൻ.പി ശോഭ, മേപ്പയൂർ പോലിസ് പി.ആർ.ഒ. റസാക്ക് എൻ.എം, സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കലൂർ, സെക്രട്ടറി എസ്. മനു, അസി.സെക്രട്ടറി എം.ഗംഗാധരൻ, വില്ലേജ് ഓഫിസ് പ്രതിനിധികളായ വി.കെ. രതീഷ്, ഇ.എം.രതീഷ്, മേപ്പയ്യൂർ എച്ച്.ഐ.സതീഷ് സി.പി, ഓവർസിയർ റിനു റോഷൻ ആശാ വർക്കർ ഗ്രൂപ്പ് ലീഡർ യു ഷീല, മെമ്പർമാരായ പി. പ്രശാന്ത്, റാബിയ എടത്തിക്കണ്ടി, കെ.കെ.ലീല, ദീപ കേളോത്ത്, ശ്രീജ വി.പി. എന്നിവർ സംസാരിച്ചു.

ജനപ്രതിനിധികൾ, റവന്യു ഉദ്യാഗസ്ഥർ, പോലീസ്, ആരോഗ്യ വകുപ്പ്, പഞ്ചായത്ത്, എഞ്ചിനിയറിങ്ങ് വിഭാഗം പ്രതിനിധികൾ, ആശാവർക്കർമാർ, പഞ്ചായത്ത് ദുരന്തനിവാരണ സമിതി അം​ഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!