സ്വാഗതസംഘ രൂപീകരണവും ലോഗോ പ്രകാശനവും നടത്തി

 

 

മേപ്പയ്യൂർ : ബി കെ എൻ എം യു.പി. സ്കൂളിൽ വെച്ച് ഒക്ടോബർ 24, 25 തിയ്യതികളിൽ നടക്കുന്ന മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് കലോത്സ വത്തോടനുബന്ധിച്ച് സ്വാഗതസംഘം രൂപീകരിച്ചു. ചെയർമാനായി ഗ്രാമപഞ്ചായത്ത് മെമ്പർ സി.പി. അനീഷ് കുമാറിനെയും ജനറൽ കൺവീനറായി ഹെഡ്മാസ്റ്റർ പി.ജി. രാജീവിനെയും തെരഞ്ഞെടുത്തു.

കലോത്സവത്തോടനുബന്ധിച്ച് പുറത്തിറക്കിയ ലോഗോ മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ പ്രകാശനം ചെയ്തു അൻസാർ മാസ്റ്ററാണ് ലോഗോ തയ്യാറാക്കിയത് ചടങ്ങിൽ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ പി.ടി.എ പ്രസിഡണ്ട് ശശീന്ദ്രൻ പുളിയത്തിങ്കൽ, സി.എം.ജനാർദ്ദനൻ മാസ്റ്റർ, കെ.ടി. കെ പ്രഭാകരൻ, വാസു മാസ്റ്റർ , കെ.എം.എ അസീസ് മാസ്റ്റർ, ജെയിൻ റോസ് ടീച്ചർ, ഷബാന ടീച്ചർ, ഷാജു. മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!