വയോജന സൗഹൃദ സംഗമം
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസ് ജിആര്‍സിയുടെ ഭാഗമായി മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ഷിജു അധ്യക്ഷനായി.
സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരായ എം പി ഇന്ദുലേഖ, കെ കെ വിബിന, വൈസ് ചെയര്‍പേഴ്‌സണ്‍ ആരിഫ, സുധിന, സിഡിഎസ് അംഗങ്ങളായ ശ്രീകല, ഷീജ, ജ്യോതി, തങ്ക, സ്മിത, മെന്റര്‍ ഷീല വേണുഗോപാല്‍, കമ്യൂണിറ്റി കൗണ്‍സിലര്‍ അമിത എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വയോജനങ്ങളുടെ കലാപരിപാടികളും അരങ്ങേറി.