പേരാമ്പ്ര ഗവ. ഐ.ടി.ഐയില്‍ വിവിധ സീറ്റുകളില്‍ സ്പോട്ട് അഡ്മിഷന്‍
സ്പോട്ട് അഡ്മിഷന്‍
പേരാമ്പ്ര ഗവ. ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബര്‍ 15ന് സ്പോട്ട് അഡ്മിഷന്‍ നടക്കും. രാവിലെ 10.30ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും 2620 രൂപ ഫീസും സഹിതം കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 9400127797, 9496918562.
പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
കേരള പി.എസ്.സി ഒക്ടോബര്‍ 13, 14, 15 തീയതികളില്‍ നടത്തുന്ന ഒബ്ജക്ടീവ് മാതൃകയിലുള്ള വകുപ്പുതല പരീക്ഷ ബേപ്പൂര്‍ ഗവ. എച്ച്.എസ്.എസ് പരീക്ഷാ കേന്ദ്രത്തിന് പകരം മീഞ്ചന്ത ജി.വി.എച്ച്.എസ്.എസ് (സെന്റര്‍ -2) കേന്ദ്രത്തില്‍ നടക്കും. സമയത്തില്‍ മാറ്റമില്ല. ഡൗണ്‍ലോഡ് ചെയ്ത പഴയ അഡ്മിഷന്‍ ടിക്കറ്റുമായി പുതിയ പരീക്ഷാ കേന്ദ്രത്തില്‍ എത്തണം.
സ്പോട്ട് അഡ്മിഷന്‍
ഗവ. വുമണ്‍ പോളിടെക്നിക് കോളേജിന് കീഴിലെ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മന്റ് ടെക്നോളജി കോഴ്സില്‍ (ടി.ജി.ഡി.എഫ്) ഒഴിവുള്ള ഒരു സീറ്റിലേക്ക് ഒക്ടോബര്‍ 14ന് സ്പോട്ട് അഡ്മിഷന്‍ നടക്കും. റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 10നകം എത്തണം. ഇതുവരെ അപേക്ഷിക്കാത്തവര്‍ക്കും അവസരമുണ്ട്. അസല്‍ രേഖകളുമായി എത്തണം. ഫോണ്‍: 0495 2370714.
അധ്യാപക നിയമനം
മലാപ്പറമ്പ് ഗവ. ഫാഷന്‍ ഡിസൈനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം ഒക്ടോബര്‍ 16ന് രാവിലെ 11ന് പോളിടെക്നിക്കില്‍ നടക്കും. ഇംഗ്ലീഷില്‍ പി.ജി, ബി.എഡ്, സെറ്റ് യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0495 2370714.
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ -ഹിന്ദി (എന്‍.സി.എ എസ്.ഐ.യു.സി നാടാര്‍, കാറ്റഗറി നമ്പര്‍: 796/2024) തസ്തികയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു