പേരാമ്പ്രയില്‍ യു.ഡി.എഫ് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സംഘര്‍ഷം; ഷാഫിപറമ്പില്‍ എംപി ക്ക് പരിക്ക്
പേരാമ്പ്ര: യു.ഡി.എഫ് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സംഘര്‍ഷം. പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ ഷാഫിപറമ്പില്‍ എംപി ക്ക് പരിക്കേറ്റു. മുഖത്തും ചുണ്ടിനുമാണ് പരിക്കേറ്റത്. പോലീസ് ലാത്തി ചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. സി കെ ജി കോളേജിലെ തെരഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍പ്രഖ്യപിച്ചിരുന്നു. ഇരു വിഭാഗങ്ങളും ഇന്ന് വൈകീട്ട് പേരാമ്പ്രയില്‍ മാര്‍ച്ച് നടത്തുന്നതിനിടയിലാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് കെ. പ്രവീണ്‍കുമാര്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റതായാണ് വിവരം.