നൊച്ചാട് അരിക്കുളം വില്ലേജുകൾ വിഭജിക്കണം; കെ ആർ ഡി എസ് എ

 

 

കൊയിലാണ്ടി : റവന്യൂ ഓഫീസുകളിലെ വർദ്ധിച്ചുവരുന്ന തിരക്കുകൾ കണക്കിലെടുത്ത് അരിക്കുളം നൊച്ചാട് വില്ലേജുകൾ ജനസംഖ്യാനുപാതികമായി വിഭജിക്കണമെന്ന് കേരള റവന്യൂ ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് സമ്മേളനം സർക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

റവന്യൂ വകുപ്പിലെ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് ഓഫീസ് അറ്റൻഡഡ് തുടങ്ങിയ തസ്തികകളുടെ പ്രമോഷൻ ക്വാട്ട വർദ്ധിപ്പിക്കുകയോ അപ്ഗ്രേഡ് ചെയ്യുകയോ വേണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കൊയിലാണ്ടി എൻ ഇ ബാലറാം മന്ദിരത്തിൽ വച്ച് നടന്ന സമ്മേളനം സംഘടനയുടെ സംസ്ഥാന കമ്മറ്റി അംഗം ടി അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു. പി പി അഖിൽ അധ്യക്ഷം വഹിച്ചു. രതീഷ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.

ജോയിൻറ് കൗൺസിൽ മേഖലാ സെക്രട്ടറി മേഘനാഥ് കെ കെ,സുരേഷ് എം കെ, ജിഷ കുനിയിൽ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഷീന വി സി (പ്രസിഡണ്ട്) സുരേഷ് എം കെ (സെക്രട്ടറി) ശരത് രാജ് എ എം ( ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!