ഓവര്‍സിയര്‍ നിയമനം


ഓവര്‍സിയര്‍ നിയമനം
കാവിലുംപാറ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സിയര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് ഒക്ടോബര്‍ 15ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അഭിമുഖം നടത്തും. യോഗ്യത: ബി.ടെക്ക് സിവില്‍ എഞ്ചിനീയറിങ്/മൂന്ന് വര്‍ഷ പോളിടെക്നിക്ക് സിവില്‍ ഡിപ്ലോമ/രണ്ട് വര്‍ഷ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റ്. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം നേരിട്ടെത്തണം. ഫോണ്‍: 0496 2565834.
അപേക്ഷ ക്ഷണിച്ചു
ജില്ലാതല ട്രാന്‍സ്ജന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡില്‍ ട്രാന്‍സ്മെന്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ സാമൂഹികനീതി ഓഫീസില്‍ ഒക്ടോബര്‍ 15നകം അപേക്ഷ നല്‍കണം. ഫോണ്‍: 0495-2371911.
ടെണ്ടര്‍ ക്ഷണിച്ചു
തൂണേരി ശിശു വികസന പദ്ധതി ഓഫീസിന്റെ ആവശ്യത്തിന് നവംബര്‍ മുതല്‍ ഒരു വര്‍ഷത്തേക്ക് ടാക്‌സി പെര്‍മിറ്റുള്ള വാഹനം (ജീപ്പ്/കാര്‍) വാടകക്ക് നല്‍കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ഒക്ടോബര്‍ 23 ഉച്ചക്ക് രണ്ട് വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 6282087812, 9633606296.
പ്രയുക്തി തൊഴില്‍മേള
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ചേര്‍ന്ന് കോഴിക്കോട് എരഞ്ഞിപ്പാലം സെന്റ് സേവ്യേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഒക്ടോബര്‍ 18ന് ‘പ്രയുക്തി 2025’ തൊഴില്‍ മേള സംഘടിപ്പിക്കും. 40ലധികം കമ്പനികള്‍ പങ്കെടുക്കുന്ന മേളയില്‍ ആയിരത്തിലധികം ഒഴിവുകളുണ്ട്. പ്രവേശനം സൗജന്യം. ഫോണ്‍: 0495 2370176, 0495 2370179.
ടെണ്ടര്‍ ക്ഷണിച്ചു
തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അസി. എക്സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ 11 പൊതുമരാമത്ത് പ്രവൃത്തികള്‍ ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യാവുന്ന അവസാന തീയതി ഒക്ടോബര്‍ 21 ഉച്ച രണ്ട് മണി. ഫോണ്‍: 04962 2590232.
ക്വട്ടേഷന്‍ ക്ഷണിച്ചു
തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അസി. എക്സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ആറ് പൊതുമരാമത്ത് പ്രവൃത്തികള്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യാവുന്ന അവസാന തീയതി: ഒക്ടോബര്‍ 14 ഉച്ച 12 മണി. ഫോണ്‍: 04962 2590232.
ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സ്
ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ഗവ. ഐടിഐയില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8281723705.
ട്രേഡ്സ്മാന്‍ നിയമനം
കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളേജില്‍ ദിവസ വേതനത്തില്‍ ട്രേഡ്സ്മാനെ (സ്മിത്തി ഫൗണ്ടറി) നിയമിക്കും. പിഎസ്‌സി നിര്‍ദേശിച്ച വിദ്യാഭ്യാസ യോഗ്യതകള്‍ ഉള്ളവര്‍ ഒക്ടോബര്‍ 13ന് രാവിലെ 10.30ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്കെത്തണം. വിവരങ്ങള്‍ക്ക്: http://geckkd.ac.in.
പാരമ്പര്യേതര ട്രസ്റ്റി നിയമനം
കോഴിക്കോട് ശ്രീ നീലേശ്വരം ശിവക്ഷേത്രം, ചെറുവണ്ണൂര്‍ വിഷ്ണു ക്ഷേത്രം എന്നിവിടങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് ഹിന്ദുമതം ആചരിക്കുന്ന തദ്ദേശവാസികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഒക്ടോബര്‍ 22ന് വൈകീട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസി. കമീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോം www.malabardevaswom.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0495 2374547.










