അതിദാരിദ്ര്യമുക്ത പ്രഖ്യാപനവുമായി കൊയിലാണ്ടി നഗരസഭ

 

 

കൊയിലാണ്ടി: കേരള സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജനത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ അതി ദാരിദ്ര്യ മുക്ത പ്രഖ്യാപനം നടത്തി. നഗരസഭാ പ്രദേശത്തെ ദരിദ്രരായ ആളുകളെ കുടുംബശ്രീ പ്രവർത്തകരുടെ സഹായത്തോടെ കണ്ടെത്തി അതിൽ ഉൾപ്പെട്ട 218 പേർക്കും ഓരോരുത്തരുടെയും ആവശ്യങ്ങൾ കണ്ടെത്തി നിറവേറ്റിയാണ് നഗരസഭ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വരുമാന രഹിതരായവർക്ക് മുട്ടക്കോഴി, ആട് വളർത്തൽ, തയ്യൽ മെഷീൻ വിതരണം തുടങ്ങിയ മാർഗങ്ങളിലൂടെ പരിഹരിച്ചും വീടില്ലാത്തവർക്ക് വീട് വെക്കുന്നതിനു സഹായം നൽകിയും രേഖകളില്ലാത്ത ആളുകൾക്ക് റേഷൻ കാർഡ്, ആധാർ കാർഡ്, ഭിന്നശേഷി സർട്ടിഫിക്കറ്റ് ഉൾപ്പടെ എല്ലാ രേഖകളും ലഭ്യമാക്കി.

പാലിയേറ്റീവ് സഹായം ആവശ്യമുള്ളവർക്ക് പാലിയേറ്റീവ് കെയർ സേവനങ്ങൾ നൽകി. വിദ്യാർത്ഥികൾക്ക് തികച്ചും സൗജന്യ യാത്രയും ഉറപ്പു വരുത്തി.ഇനിയുള്ള കാലങ്ങളിലും ഇവരെ കൈവിടാതെ ചേർത്തു പിടിക്കുമെന്നും ഇതൊരു തുടർ പ്രവർത്തനമാണെന്നും നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് പ്രഖ്യാപനം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.

ഉപാധ്യക്ഷൻ കെ.സത്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രൊജക്റ്റ് ഓഫീസർ ജസീർ മുഖ്യ അഥിതി ആയി. സ്ഥിരംസമിതി അധ്യക്ഷരായ കെ.ഷിജു, ഇ.കെ. അജിത്, കെ.എ. ഇന്ദിര, സി.പ്രജില, നിജില പറവക്കൊടി.കൗൺസിലർമാരായ കേളോത്ത് വത്സരാജ്, വി.പി ഇബ്രാഹിം കുട്ടി, നഗരസഭ സെക്രട്ടറി പി.പ്രദീപ്,
ക്ലീൻ സിറ്റി മാനേജർ കെ സി രാജീവൻ, മെമ്പർ സെക്രട്ടറി വി.രമിത, സി.ഡി.എസ്. അധ്യക്ഷരായ കെ.കെ. വിബിന, എം.പി. ഇന്ദുലേഖ എന്നിവർ സംസാരിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!