കീഴരിയൂരില്‍ 170 ലിറ്റര്‍ വാഷ് പിടികൂടി
കൊയിലാണ്ടി:കീഴരിയൂരില്‍ 170 ലിറ്റര്‍ വാഷ് പിടികൂടി. കീഴരിയൂര്‍ കളരിമലയ്ക്ക സമീപം കുറ്റിക്കാടുകള്‍ക്കിടയില്‍ ഒളിപ്പിച്ചനിലയിലായിരുന്നു വാഷ്.
ഇന്ന് വൈകീട്ട് 3 മണിയോടെ പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷാജി സി പി യും പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആണ് കണ്ടെടുത്തത്.
പാര്‍ട്ടിയില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ബാബു.പി.സി, പ്രകാശന്‍ എ കെ പ്രിവന്റീവ് ഓഫീസര്‍(G) റഷീദ് പി , സി ഇ ഒ വിചിത്രന്‍ എന്നിവരും ഉണ്ടായിരുന്നു . അബ്കാരി നിയമപ്രകാരം കേസെടുത്തു