തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ നൂറിന്റ നിറവില്‍


തിരുവങ്ങൂര്‍: ആയിരക്കണക്കിന് കുട്ടികള്‍ക്ക് അറിവിന്റെ അക്ഷരവെളിച്ചം പകരുന്ന തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നൂറിന്റെ നിറവില്‍. ശത വാര്‍ഷികത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 10ന് വൈകുന്നേരം 3.30 ന് ജില്ലാ കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് നിര്‍വഹിക്കുമെന്ന് പ്രിന്‍സിപ്പാള്‍ ടി കെ. ഷറീന, പ്രധാനാധ്യാപിക കെ. വിജിത, പി.ടി.എ പ്രസിഡന്റ് കെ.കെ. ഫാറൂഖ്, മാനേജ്‌മെന്റ് പ്രതിനിധികളായ ടി.കെ. ശശിധരന്‍, അഡ്വ. ടി. കെ. രാധാകൃഷ്ണന്‍, സ്റ്റാഫ് സെക്രട്ടറി സി. ബൈജു, ജി.എസ്. അവിനാഷ്, കെ.പി. ബിജേഷ് എന്നിവര്‍ പത്രസമ്മേളത്തില്‍ പറഞ്ഞു.
പരിപാടിയില്‍ പ്രഭാഷകന്‍ കല്‍പ്പറ്റ നാരായണന്‍ മാസ്റ്റര്‍, പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ദിനേശ് കോറോത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, ജനപ്രതിനിധികള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിക്കും.
കാല്‍ നൂറ്റാണ്ടായി എസ്.എസ്.എല്‍.സി.പരീക്ഷയില്‍ കൂടുതല്‍ കുട്ടികളെ പരീക്ഷയ്ക്കിരുത്തി തുടര്‍ച്ചയായി മികച്ച വിജയവും കൂടുതല്‍ എ പ്ലസും നേടുന്നതോടൊപ്പം എല്‍.എസ്.എസ്, യുഎസ്.എസ് , എന്‍ എം എം.എസ്. പരീക്ഷകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുന്ന വിദ്യാലയം കൂടിയാണിത്. ഹയര്‍ സെക്കന്‍ഡറി പരീക്ഷയിലും മിന്നുന്ന വിജയമാണ് സ്‌ക്കൂളിന്.
മാതാപിതാ മെമ്മോറിയല്‍ട്രസ്റ്റിന്റെ കീഴിലാണ് സ്‌ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്. റിട്ട: അധ്യാപകന്‍ ടി.കെ.ജനാര്‍ദ്ദനനാണ് മാനേജര്‍. ടി.കെ. ഷെറീന പ്രിന്‍സിപ്പളും കെ.കെ. വിജിത പ്രധാന അധ്യാപികയുമാണ്
ശത വാര്‍ഷികത്തിന്റെ മുന്നോടിയായി16000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള 3 നിലകളുള്ള പുതിയ കെട്ടിടം നേരത്തെ തുറന്നിരുന്നു. നവീകരിച്ച കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ‘ടോയിലറ്റ് കോംപ്ലക്‌സ് ‘, സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ എന്നിവ അടങ്ങിയപുതിയ കെട്ടിടം പഠനാന്തരീക്ഷത്തെ മികവുറ്റതാക്കുന്നു










