ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സ്
ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സ്
ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ഗവ. ഐടിഐയില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8281723705.
ട്രേഡ്സ്മാന്‍ നിയമനം
കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളേജില്‍ ദിവസ വേതനത്തില്‍ ട്രേഡ്സ്മാനെ (സ്മിത്തി ഫൗണ്ടറി) നിയമിക്കും. പിഎസ്‌സി നിര്‍ദേശിച്ച വിദ്യാഭ്യാസ യോഗ്യതകള്‍ ഉള്ളവര്‍ ഒക്ടോബര്‍ 13ന് രാവിലെ 10.30ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്കെത്തണം. വിവരങ്ങള്‍ക്ക്: http://geckkd.ac.in.
പാരമ്പര്യേതര ട്രസ്റ്റി നിയമനം
കോഴിക്കോട് ശ്രീ നീലേശ്വരം ശിവക്ഷേത്രം, ചെറുവണ്ണൂര്‍ വിഷ്ണു ക്ഷേത്രം എന്നിവിടങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് ഹിന്ദുമതം ആചരിക്കുന്ന തദ്ദേശവാസികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഒക്ടോബര്‍ 22ന് വൈകീട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസി. കമീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോം www.malabardevaswom.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0495 2374547.