ശ്രദ്ധേയമായി ‘പല കാലം പല ഗാഥ’ ടേബിൾ ടോക്
മേപ്പയ്യൂർ: ജെൻസി തലമുറയും മുതിർന്ന പൗരൻമാരും ഒന്നിച്ചിരുന്നുള്ള സംവാദവേദി തീ പാറുന്ന ചോദ്യ ശരങ്ങൾ കൊണ്ട് ശ്രദ്ധേയമായി. മേപ്പയ്യൂർ ഹയർ സെക്കന്ററി വിഭാഗംഎൻ.എസ്. സ് യൂണിറ്റും മേലടി ബ്ലോക് പഞ്ചായത്തും സംയുക്തമായാണ് ‘പല കാലം പല ഗാഥ’ എന്ന പേരിൽ മുതിർന്നവരും പുത്തൻ തലമുറയും നേർക്കുനേർ അഭിമുഖീകരിക്കുന്ന ടേബിൾ ടോക് സംഘടിപ്പിച്ചത്.
തലമുകളുടെ ഭാവുകത്വപരമായ അന്തരം ഒരു യാഥാർത്ഥ്യമായിരിക്കെ തന്നെ കൊണ്ടും കൊടുത്തും കേട്ടും സാമൂഹിക ജീവിതത്തെ സൗന്ദര്യപ്പെടുത്താമെന്ന സമന്വയമാണ് സംവാദത്തിൽ തെളിഞ്ഞത്. ആശയ സംവാദത്തിൽ സകല ആയുധങ്ങളുമെടുത്ത് പയറ്റിയെങ്കിലും ഇരു വിഭാഗത്തിനും പുതിയ തെളിച്ചങ്ങൾ നൽകിയാണ് സംവാദം സമാപിച്ചത്.
മേലടി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് സംവാദം ഉദ്ഘാടനം ചെയ്തു. പി.കെ. പ്രിയേഷ് കുമാർ സംവാദം നയിച്ചു. പി.ടി.എ പ്രസിഡന്റ് വി.പി. ബിജു അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എം സക്കീർ സ്വാഗതം പറഞ്ഞു. പ്രോഗ്രാം ഓഫീസർ സി.എം.ഷാജു പദ്ധതി വിശദീകരണം നടത്തി. മേലടി ബ്ലോക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൻമാരായ മഞ്ഞക്കുളം നാരായണൻ, ലീന പുതിയോട്ടിൽ, ബ്ലോക് പഞ്ചായത്തംഗം എ.വി.രമ്യ,പി.ടി.എ വൈസ് പ്രസിഡന്റ് ഷബീർ ജന്നത്ത്, ഇ.കെ.ഗോപി, ഡോ. ഇസ്മയിൽ മരിതേരി എന്നിവർ സംസാരിച്ചു. ശ്രീനന്ദനന്ദി പറഞ്ഞു. സംവാദത്തിൽ സ്കൂളിലെഎൻ.എസ്. വളണ്ടിയർമാരും സമൂഹത്തിന്റെ വിവിധ തുറകളിൽ ശ്രദ്ധേയരായ മുതിർന്ന പൗരൻമാരും പങ്കെടുത്തു.