വര്‍ക്‌ഷോപ്പിലെ കാറിന് തീപിടിച്ചു


കൊയിലാണ്ടി : തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടുകൂടിയാണ് അത്തോളി അത്താണിക്കലുള്ള പ്രൊഫഷണല്‍ ബോഡി ഷോപ്പില്‍ ഗ്യാസ് വെല്‍ഡിങ് നടത്തുമ്പോള്‍ സ്പാര്‍ക്ക് ഉണ്ടാകുകയും ശേഷം കാറിനും സിലിണ്ടറിനും തീ പിടിച്ചത്.
വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ അനില്‍കുമാര്‍ പി എമ്മിന്റെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാസേന എത്തുമ്പോള്‍ ഷോറൂമിലെ ജോലിക്കാരും നാട്ടുകാരും പോലീസും ചേര്‍ന്ന് ഫയര്‍ എക്സ്റ്റിംഗുഷര്‍ ഉപയോഗിച്ച് തീ ഭൂരിഭാഗവും അണച്ചിരുന്നു. ശേഷം സേന ലീക്കായ ഗ്യാസ് സിലിണ്ടര്‍ ഓഫ് ചെയ്യുകയും കൂടുതല്‍ അപകടം ഇല്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ രതീഷ് കെ എന്‍, ബിനീഷ് കെ, നിധിപ്രസാദി ഇ എം,ഷാജു കെ, നവീന്‍, ഹോം ഗാര്‍ഡ് മാരായ ഓംപ്രകാശ്,ഷൈജു എന്നിവര്‍ തീയണക്കുന്നതില്‍ ഏര്‍പ്പെട്ടു










