കൊയിലാണ്ടി ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 4 മുതല്‍ തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍
കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 4, 5, 6 തീയതികളില്‍ തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും 501 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു.
ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ അധ്യക്ഷയായി. എ. ഇ. ഒ. എം കെ മഞ്ജു, ജില്ലാ പഞ്ചായത്തംഗം സിന്ധു സുരേഷ്, എച്ച്എം . ഫോറം സെക്രട്ടറി എന്‍. ഡി. പ്രജീഷ്,
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി. കെ. ഷെറീന, പി ടി എ പ്രസിഡന്റ് കെ. കെ. ഫാറൂഖ്, പ്രധാന അധ്യാപിക
കെ. കെ. വിജിത, സ്‌കൂള്‍ മാനേജര്‍ ടി. കെ. ജനാര്‍ദ്ദനന്‍, പി. കെ. അനീഷ് വിവിധ ജനപ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍ : ടി. കെ. ഷെറീന ( ജനറൽ കൺവീനർ ), സതി കിഴക്കയില്‍ (ചെയർപേഴ്സൺ ), എം. കെ മഞ്ജു ( ട്രഷറർ ).