N5 കപ്പ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ എസക്‌സ് കോഴിക്കോട് ജേതാക്കള്‍
കൊയിലാണ്ടി : N5 കപ്പ് പൂജ ഹോളിഡെയ്സ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ എസക്‌സ് കോഴിക്കോട് ജേതാക്കളായി. രോഹന്‍ എസ് ക്രിക്കറ്റ് ക്ലബ് കൊയിലാണ്ടി മുച്കുന്നു SARBTA കോളേജ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പൂജ ഹോളിഡേസ് N5 കപ്പ് 100 ബോള്‍സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ എസക്‌സ് കോഴിക്കോട് എം ബി സി നന്മണ്ടയെ പരാജയപെടുത്തി ജേതാക്കളായി.
ഫൈനലിലെ മികച്ച താരമായി ബിനോയ് ബാഹുലേയനും, ടൂര്‍ണമെന്റിലെ മികച്ച താരമായി അക്ഷയ് സജിത്തും തിരഞ്ഞെടുക്ക പെട്ടു. വിജയികള്‍ക്ക് സസക്‌സ് ക്രിക്കറ്റ് അക്കാദമി കോച്ച് സന്തോഷ്, വെറ്ററന്‍ ക്രിക്കറ്റ് താരം മന്‍സൂര്‍ തുടങ്ങിയവര്‍ ട്രോഫികള്‍ സമ്മാനിച്ചു