ഇംഗ്ലീഷ് പഠന സഹായി പ്രകാശനം ചെയ്തു
കോഴിക്കോട് : തിരുവള്ളൂർ ഗ്രാമപഞ്ചായത്തിന്റെ ‘വിജയപാഠം’ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി, മൂന്നാം ക്ലാസ് വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാപഠനം എളുപ്പവും ആസ്വാദ്യകരവുമാക്കാനായി ‘പെൻസിൽ’ കൈപുസ്തകം പുറത്തിറക്കി. പി.ഇ.സി കൺവീനർ വി. ദിവ്യക്ക് നൽകി തോടന്നൂർ എ.ഇ.ഒ പ്രേമചന്ദ്രൻ പ്രകാശനം നിർവഹിച്ചു. വിവിധ വിദ്യാലയങ്ങളിലെ അധ്യാപകരായ പി.സി രമ്യ, കെ രാഖി, ഹാരിസ്, അർജ്ജുൻ ശേഖർ, വി.കെ ഷിജിന എന്നിവരുടെ നേതൃത്വത്തിലാണ് ‘പെൻസിൽ’ ഒരുക്കിയത്.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി ഹാജറ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഡി. പ്രജീഷ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.വി. ഷഹനാസ്, വികസന സ്ഥിരം സമിതി അധ്യക്ഷ നിഷില കോരപ്പാണ്ടി, ജനപ്രതിനിധികളായ എഫ് എം മുനീർ, ബവിത്ത് മലോൽ, സബിത മണക്കുനി, പി.പി രാജൻ, ജസ്മിന ചങ്ങരോത്ത്, അധ്യാപക പ്രതിനിധികളായ സെയ്ദ് കുറുന്തോടി, കെ.വി തൻവീർ, ഈനോളി ജാഫർ എന്നിവർ സംസാരിച്ചു.