ജമ്പിങ് ബെഡ് ഉദ്ഘാടനം ചെയ്തു


കൊയിലാണ്ടി: നഗരസഭാ 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി വാങ്ങിയ ബൈജമ്പ് ബെഡ് ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് കൈമാറി. നഗരസഭ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നിജില പറവക്കൊടി അധ്യക്ഷതവഹിച്ചു.
ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ പ്രജില സി, കൗൺസിലർമാരായ എ ലളിത, വത്സരാജ് കേളോത്ത്, കെ കെ വൈശാഖ് , സീനിയർ അധ്യാപിക രഞ്ജു, പിടിഎ എക്സിക്കുട്ടീവ് അംഗം രാജീവൻ എന്നിവർ ആശംസകളർപ്പിച്ചു. അഷ്റഫ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ നവീന ടീച്ചർ നന്ദി പറഞ്ഞു.










