ചെങ്ങോട്ടുകാവിലെ യാത്രാ ക്ലേശം പരിഹരിക്കണം. എൻ.സി.പി.(എസ്)


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ടൗണിൽ നിന്ന് 100 മീറ്ററോളം ദൂരമുള്ള അണ്ടർപാസ്സ് കടന്ന് പോകുന്നതിന്ന് പകരം ചെങ്ങോട്ടുകാവിലുള്ളവർ പൊയിൽകാവ് അണ്ടർപാസ്സ് കടന്ന് പൊയിൽകാവ് ടൗൺ ചുറ്റി 3 കി.മീറ്റർ അധികദൂരം യാത്ര ചെയ്ത് കൊയിലാണ്ടി യിലേക്ക് പോവേണ്ടി വരുന്ന ദുരിതത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് എൻ.സി.പി. ചെങ്ങോട്ടുകാവ് മണ്ഡലം കൺവൻഷൻ അധികൃതരോട് ആവശ്യപ്പെട്ടു.
ചെങ്ങോട്ടുകാവ് അണ്ടർപാസ്സിൻ്റെ കിഴക്ക് ഭാഗം സർവ്വീസ് റോഡ് വീതി കൂട്ടി ഇരു ഭാഗത്തേയ്ക്കും പോവാനുള്ള സംവിധാനം ഒരുക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളുവെന്നും കൺവൻഷൻ അഭിപ്രായപ്പെട്ടു. ജില്ലാ ജനറൽ സെക്രട്ടരി പി.കെ.എം. ബാലകൃഷ്ണൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
ടി . എൻ. ദാമോദരൻ അദ്ധ്യക്ഷം വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.ടി.എം.കോയ പ്രവർത്തന രൂപരേഖയും സംഘടനാ പ്രമേയവും അവതരിപ്പിച്ചു. പി.ചാത്തപ്പൻ, അവിണേരി ശങ്കരൻ , പി.കെ. ബാകൃഷ്ണൻ,പി.കെ.ബാലകൃഷ്ണൻ കിടാവ് ,വി.സഹജാനന്ദൻ,കല്ലേരി സുരേഷ് ബാബു, ടി.കെ. ശശിധരൻ എന്നിവർ പ്രസംഗിച്ചു.










