മീനാക്ഷി നോവല്‍ 135ാം വാര്‍ഷികം സംഘാടകസമിതി രൂപീകരിച്ചു


കൊയിലാണ്ടി: മലയാളത്തിലെ ലക്ഷണമൊത്ത രണ്ടാമത്തെ നോവല്‍ ആയ ചെറുവലത്ത് ചാത്തു നായരുടെ മീനാക്ഷി നോവലിന്റെ 135ാം വാര്‍ഷികം അരിക്കുളം കാരയാട് പത്മശ്രീ മാണി മാധവ ചാക്യാര്‍ ഹാളില്‍ വിവിധ പരിപാടികളോടെ ഒക്ടോബര്‍ 11 ശനിയാഴ്ച കേരള സാഹിത്യ അക്കാദമിയുടെയും അരിക്കുളം ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ വിപുലമായി നടത്താന്‍ തീരുമാനിച്ചു.
പ്രമുഖ സാഹിത്യകാരന്‍ എം. മുകുന്ദല്‍ ഉദ്ഘാടനം ചെയ്യും പരിപാടിയുടെ ഭാഗമായി സെമിനാറുകള്‍ കലാപരിപാടി എന്നിവ നടത്താന്‍ തീരുമാനിച്ചു. അരിക്കുളം ഗ്രാമ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സംഘാട സമിതി യോഗത്തില്‍ ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ. അഭിനീഷ് അധ്യക്ഷത വഹിച്ചു. എ. എം. സുഗതന്‍ ചെയര്‍മാന്‍, അനില്‍ കോളിയോട്ട് ജനറല്‍ കണ്‍വീനര്‍ കുനറ്റാട്ട് ശ്രീകുമാര്‍ ട്രഷറര്‍, സി. എം ഷിജു കോഡിനേറ്റര്‍ എന്നിവരെ തെരഞ്ഞെടുത്തു.
യോഗത്തില്‍ എം. പ്രകാശന്‍, ഇ. രാജന്‍ മാസ്റ്റര്‍, ഒ. കെ. ബാബു, എം. സി. കുഞ്ഞിരാമന്‍, നജീഷ് കുമാര്‍, സി. രാധ എന്നിവര്‍ സംസാരിച്ചു.










