കാലവര്‍ഷക്കെടുതിയില്‍ വീട് തകര്‍ന്നു
അരിക്കുളം: കാലവര്‍ഷക്കെടുതിയില്‍ വീട് തകര്‍ന്നു. അരിക്കുളം കാരയാട് തേവറുള്ളല്‍ രവീന്ദ്രന്റെ വീടാണ് ഞായറാഴ്ച രാവിലെയോടെ കനത്ത മഴയില്‍ തകര്‍ന്നത്. ഓടിട്ട വീടിന്റെ മേല്‍ക്കുര തകര്‍ന്ന് വീഴുകയായിരുന്നു. ഈ സമയത്ത് കുടുംബം വീട്ടില്‍ ഇല്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി.
ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എം. കെ. നിഷ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. അഭിനീഷ് എന്നിവര്‍ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ താല്‍ക്കാലിക സംവിധാനം ഒരുക്കി. വീട്ടില്‍ താമസിക്കാന്‍ കഴിയാത്തവസ്ഥയാണ്. ഗ്രാമ പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. നഷ്ടപരിഹാരം കണക്കാക്കി അവശ്യമായകാര്യങ്ങള്‍ ഉറപ്പാക്കുമെന്ന് വാര്‍ഡ് മെമ്പര്‍ അറിയിച്ചു.