ടെണ്ടര്‍ ക്ഷണിച്ചു

 

 

ടെണ്ടര്‍ ക്ഷണിച്ചു

കൊടുവള്ളി അഡീഷണല്‍ ഐസിഡിഎസ് ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് കാര്‍ വാടകക്ക് നല്‍കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ഒക്ടോബര്‍ ഒമ്പത് ഉച്ചക്ക് 12 വരെ സ്വീകരിക്കും. ഫോണ്‍: 0495-2281044.

കുന്ദമംഗലം അഡീഷണല്‍ (മുക്കം) ഐസിഡിഎസ് പ്രോജക്ടിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വാഹനം (ജീപ്പ്/കാര്‍) വാടകക്ക് നല്‍കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ഒക്ടോബര്‍ പത്ത് ഉച്ചക്ക് 12 വരെ സ്വീകരിക്കും. ഫോണ്‍: 0495 2294016

ഗതാഗതം നിരോധിച്ചു

അമ്പലത്തുകുളങ്ങര-വെങ്ങോട്ട്താഴ റോഡില്‍ കാക്കൂര്‍ പഞ്ചായത്ത് പരിധിയില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (സെപ്റ്റംബര്‍ 30) മുതല്‍ ഒക്ടോബര്‍ 13 വരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

സ്പീച്ച് പതോളജിസ്റ്റ് നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കു കീഴില്‍ 360 ദിവസത്തേക്ക് ഗ്രേഡ് രണ്ട് സ്പീച്ച് പതോളജിസ്റ്റിനെ നിയമിക്കും. യോഗ്യത: ബി.എ എസ്.എല്‍.പി/എം.എ എസ്.എല്‍.പി/എം.എസ്‌സി സ്പീച്ച് തെറാപി, ആര്‍സിഐ രജിസ്ട്രേഷന്‍. പ്രതിമാസ വേതനം: 36000 രൂപ. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ എട്ടിന് രാവിലെ 10ന് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2357457.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!