സമൂഹത്തിൽ ലഹരി വ്യാപകമാകുന്ന പ്രവണതക്കെതിരെ അധികൃതർ ശക്തമായ ഇടപെടലുകൾ നടത്തണം; അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസാസിയേഷൻ
കൊയിലാണ്ടി: സമൂഹത്തിൽ ലഹരി വ്യാപകമാകുന്ന പ്രവണതക്കെതിരെ അധികൃതർ ശക്തമായ ഇടപെടലുകൾ നടത്തണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസാസിയേഷൻ കൊയിലാണ്ടി ഏരിയാസമ്മേളനം ആവശ്യപ്പെട്ടു.ആൺകുട്ടികളും പെൺകുട്ടികളുമെന്ന വ്യത്യാസമില്ലാതെ ലഹരിക്ക് ഇരയാകുകയും വില്പനക്കാരാകുകയും ചെയ്യുന്ന പ്രവണത വ്യാപകമാണ്. കൈരളി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി കെ പുഷ്പജ ഉദ്ഘാടനം ചെയ്തു.
കെഎം സുനിത, ആരിഫ ,പി പി അനുഷ എന്നിവരടങ്ങിയ പ്രസിഡിയം സമ്മേളനം നിയന്ത്രിച്ചു. ഏരിയാ സെക്രട്ടറി ബിന്ദു സോമൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന കമ്മിറ്റിയംഗം കെവി ലേഖ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാനകമ്മിറ്റി അംഗം ഉഷാദേവി, ജില്ലാപ്രസിഡണ്ട് ദീപ ഡി ഓൾഗ, ജില്ലാ കമ്മിറ്റി അംഗം ടിവി ഗിരിജ, കെ എം സുനിത, കർഷക സംഘം കേന്ദ്ര കമ്മിറ്റിയംഗം പി വിശ്വൻ എന്നിവർ സംസാരിച്ചു.കെ കെ നിർമ്മല ക്രഡൻഷ്യൽ റിപ്പോർട്ടും കെ പി സുധ, സുമ, ഷീബ മലയിൽ എന്നിവർ പ്രമേയങ്ങളും അവതരിപ്പിച്ചു. ജലജീവൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് മുഴുവൻ പേർക്കും കുടിവെള്ളം നൽകാനായി ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും തൊഴിലുറപ്പു തൊഴിലിനാവശ്യമായ ഫണ്ട് അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഭാരവാഹികൾ : പ്രസിഡണ്ട്: പി വി അനുഷ, സെക്രട്ടറി :ബിന്ദു സോമൻ, ട്രഷറർ: സി ടി ബിന്ദു, വൈസ് പ്രസിഡണ്ടുമാർ:
കെ എം സുനിത, സിന്ധു സുരേഷ്, ജോയിന്റ് സെക്രട്ടറിമാർ: സതി കിഴക്കയിൽ, കെ സതിദേവി എന്നിവരെ തെരഞ്ഞെടുത്തു