ഇന്റർവ്യൂ മാറ്റി

 

 

ഇന്റർവ്യൂ മാറ്റി

ജില്ലയിൽ ആരോഗ്യ വകുപ്പിന്റെയും എക്സൈസ് വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ഡി അഡിക്ഷൻ സെന്ററിലെ സൈക്യാട്രിക് സോഷ്യൽ വർക്കർ, ക്ലീനിങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് സെപ്റ്റംബർ 30ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) നടത്താനിരുന്ന ഇന്റർവ്യൂ പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഒക്ടോബർ എട്ടിലേക്ക് മാറ്റി.

സര്‍വേയര്‍, ചെയിന്‍മാന്‍ നിയമനം

ജില്ലയിലെ പട്ടയമിഷന്‍ പ്രവൃത്തികളുമായി ബന്ധപ്പെട്ട സര്‍വേ പൂര്‍ത്തീകരിക്കുന്നതിനായി ദിവസവേതനത്തില്‍ സര്‍വേയര്‍മാര്‍, ചെയിന്‍മാന്‍മാര്‍ എന്നിവരെ നിയമിക്കും. യോഗ്യത (സര്‍വേയര്‍): ഐടിഐ സര്‍വേ അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിങ് മോഡേണ്‍ സര്‍വേ കോഴ്‌സ് അണ്ടര്‍ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ്. ചെയിന്‍മാന്‍: എസ്.എസ്.എല്‍.സിയും സര്‍വേയിലുള്ള പ്രവൃത്തി പരിചയവും. യോഗ്യത തെളിയിക്കുന്ന രേഖകളും പകര്‍പ്പും സഹിതം ഒക്ടോബര്‍ 13ന് രാവിലെ 11ന് എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടറുടെ ചേംബറില്‍ അഭിമുഖത്തിനെത്തണം.

ടെണ്ടര്‍ ക്ഷണിച്ചു

ഐസിഡിഎസ് തോടന്നൂര്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാര്‍ വ്യവസ്ഥയില്‍ വാഹനം (കാര്‍/ജീപ്പ്) വാടകക്ക് നല്‍കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ ഏഴിന് ഉച്ചക്ക് രണ്ട് മണി. ഫോണ്‍: 0496 2592722.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!