ദേശീയപാത നിർമാണത്തിന്റെ ഭാഗമായി വാഹനനിയന്ത്രണം


ദേശീയപാത നിർമാണത്തിന്റെ ഭാഗമായി വാഹനനിയന്ത്രണം
കോഴിക്കോട് : വടകരയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന യാത്രക്കാർ ശ്രദ്ധിക്കുക. നാളെ (ഞായറാഴ്ച 28.09.2025) രാവിലെ ആറു മണിമുതൽ മുതൽ വാഹങ്ങൾ വഴി തിരിച്ചു വിടുന്നു. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൊയിലാണ്ടിയിൽ നിന്നും റെയിൽവേ ഓവർ ബ്രിഡ്ജ് വഴി ഉള്ള്യേരി- അത്തോളി- പൂളാടിക്കുന്ന് വഴി പോകേണ്ടതാണ്. ദേശീയപാത നിർമാണത്തിന്റെ ഭാഗമായാണ് വാഹനങ്ങൾ വഴിതിരിച്ചു വിടുന്നത്. നാളെ രാത്രി 12 മണി വരെയാണ് നിയന്ത്രണം.

ഗതാഗതം നിരോധിച്ചു
മുക്കംകടവ് പാലത്തിന് സമീപം ഇന്റര്ലോക്ക് കട്ടകള് പാകുന്ന പ്രവൃത്തി നടക്കുന്നതിനാല് സെപ്റ്റംബര് 29 മുതല് പ്രവൃത്തി പൂര്ത്തിയാകുന്നത് വരെ മുക്കം ഓര്ഫനേജ് റോഡില്നിന്ന് മുക്കംകടവ് പാലത്തിലേക്കും തിരിച്ചും ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര് അറിയിച്ചു. വാഹനങ്ങള് മുക്കംകടവ് പാലത്തില്നിന്ന് ആനയാംകുന്ന് റോഡിലേക്ക് തിരിഞ്ഞ് മോയില്ലത്ത് റോഡിലൂടെ കാരശ്ശേരി പഞ്ചായത്ത് ഓഫീസിനു സമീപം സ്റ്റേറ്റ് ഹൈവേ വഴി മുക്കത്തേക്കും തിരിച്ചും പോകണം.

സ്പോട്ട് അഡ്മിഷന്
കോഴിക്കോട് ഐടിഐയില് ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര് 29ന് സ്പോട്ട് അഡ്മിഷന് നടത്തും. മുമ്പ് അപേക്ഷ സമര്പ്പിക്കാത്തവര്ക്കും പങ്കെടുക്കാം. അസല് സര്ട്ടിഫിക്കറ്റുകളുമായി ഉച്ചക്ക് 12.30നകം രക്ഷിതാവിനൊപ്പമെത്തി പ്രവേശനം നേടാം.

ടെണ്ടര് ക്ഷണിച്ചു
താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രില് ഫിസിയോതെറാപ്പി യൂണിറ്റിലേക്ക് ഒരു വര്ഷത്തേക്ക് മരുന്നും ഉപകരണങ്ങളും വാങ്ങാന് ടെണ്ടര് ക്ഷണിച്ചു. ഒക്ടോബര് എട്ടിന് ഉച്ചക്ക് 12 വരെ സൂപ്രണ്ട്, ഗവ. താലൂക്ക് ആശുപത്രി, 673573 എന്ന വിലാസത്തിലോ നേരിട്ടോ ടെണ്ടര് സമര്പ്പിക്കാം. ഫോണ്: 0495 2222830.

അപേക്ഷ ക്ഷണിച്ചു
വിമുക്തഭടന്മാര്ക്കും വിധവകള്ക്കും ആശ്രിതര്ക്കും വേണ്ടിയുള്ള പുനരധിവാസ പരിശീലന പദ്ധതിയുടെ ഭാഗമായി കോഴിക്കോട് എല്ബിഎസ് സെന്റര് നടത്തുന്ന മൊബൈല് ഫോണ് റിപ്പയറിങ് കോഴ്സിലേക്കും കോഴിക്കോട് കെല്ട്രോണ് സെന്റര് മുഖേന നടത്തുന്ന ഫയര് ആന്ഡ് സേഫ്റ്റി കോഴ്സിലേക്കും അപേക്ഷ ക്ഷണിച്ചു. ഒക്ടോബര് ഏഴിനകം ജില്ലാ സൈനികക്ഷേമ ഓഫിസില് അപേക്ഷ നല്കണം. ഫോണ്: 0495 2771881.

കാര്ഷിക യന്ത്രങ്ങളുടെ സര്വീസ് ക്യാമ്പ്
കാര്ഷിക വികസന-കര്ഷകക്ഷേമ വകുപ്പ് 2025-26 വാര്ഷിക പദ്ധതിയുടെ ഭാഗമായ സപ്പോര്ട്ട് ടു ഫാം മെക്കനൈസേഷന് പദ്ധതിയില് ജില്ലയിലെ കര്ഷകര്ക്കും കര്ഷക ഗ്രൂപ്പുകള്ക്കുമായി കാര്ഷിക യന്ത്രങ്ങളുടെ സര്വീസ് ക്യാമ്പുകള് സംഘടിപ്പിക്കും.
യന്ത്രങ്ങള് റിപ്പയര് ചെയ്യാനാഗ്രഹിക്കുന്നവര്ക്കും കര്ഷകഗ്രൂപ്പുകള്ക്കും അപേക്ഷിക്കാം. 25 മുതല് 100 ശതമാനം വരെ ധനസഹായം ലഭിക്കും. രണ്ട് ഘട്ടമായി 20 സര്വീസ് ക്യാമ്പുകളാണ് നടത്തുക. കൂടുതല് വിവരങ്ങള്ക്കും അപേക്ഷാ ഫോമുകള്ക്കും അതത് കൃഷിഭവനുകളുമായോ കോഴിക്കോട് കൃഷി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ ബന്ധപ്പെടണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ഒക്ടോബര് പത്ത്. ഫോണ്: 9400722150, 9446521850.

ഭിന്നശേഷിക്കാര് രജിസ്റ്റര് ചെയ്യണം
എയ്ഡഡ് സ്കൂളുകളില് ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില് പേര് രജിസ്റ്റര് ചെയ്തിട്ടില്ലാത്തവരും കൊയിലാണ്ടി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പരിധിയില് സ്ഥിര താമസക്കാരുമായ ഭിന്നശേഷി ഉദ്യോഗാര്ഥികള് അസ്സല് രേഖകളും ഭിന്നശേഷി തെളിയിക്കുന്നതിനുള്ള നിയമാനുസൃത സര്ട്ടിഫിക്കറ്റും സഹിതം ഒക്ടോബര് പത്തിനകം രജിസ്റ്റര് ചെയ്യണം. ഓഫീസുകളുടെ വിവരങ്ങള് www.eemployment.kerala.gov.in ല് ലഭിക്കും. ഫോണ്: 0496 2630588.

ചിത്രരചനാ മത്സരം
കൈത്തറി വസ്ത്രങ്ങളുടെ പ്രചാരണത്തിനായി കൈത്തറി വസ്ത്ര ഡയറക്ടറേറ്റും ജില്ലാ വ്യവസായ കേന്ദ്രവും ചേര്ന്ന് ഒന്ന് മുതല് പത്ത് വരെ ക്ലാസുകളിലെ കുട്ടികള്ക്കായി ഒക്ടോബര് അഞ്ചിന് വെസ്റ്റ്ഹില് കേരള ഗവ. പോളി ടെക്നിക്കില് ചിത്രരചനാ മത്സരം സംഘടിപ്പിക്കും. എല്പി, യുപി, ഹൈസ്കൂള് വിഭാഗങ്ങള്ക്കായി പ്രത്യേകം മത്സരം ഉണ്ടാകും. അപേക്ഷാ ഫോം ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസുകള്, ബന്ധപ്പെട്ട സ്കൂള് എന്നിവിടങ്ങളില് ലഭിക്കും. വിദ്യാര്ഥികള് പ്രധാനാധ്യാപകന് മുഖേന ഒക്ടോബര് മൂന്നിന് വൈകീട്ട് അഞ്ചിനകം അപേക്ഷ ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസ് എന്നിവിടങ്ങളില് നല്കണം. ഫോണ്: 9496224662, 8848891487.










