തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസ്സ് ജില്ലാ സമ്മേളനം വിജയിപ്പിക്കാന്‍ പന്തലായനിയില്‍ കണ്‍വെന്‍ഷന്‍ ചേര്‍ന്നു


കൊയിലാണ്ടി: ഒക്ടോബർ 19 ന് കാക്കൂരിൽ വെച്ച് നടക്കുന്ന ജില്ലാ സമ്മേളനം വിജയിപ്പിക്കാൻ പന്തലായനിയിൽ ചേർന്ന കൊയിലാണ്ടി നഗരസഭ ഒമ്പത്, പതിനൊന്ന് ഡിവിഷൻ സയുക്ത കൺവെൻഷൻ തീരുമാനിച്ചു.
ഐ എൻ ടി യു സി റീജിയണൽ പ്രസിഡണ്ട് ടി. കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സുമതി കെ എം അധ്യക്ഷത വഹിച്ചു. തുടർന്ന് പൗരപ്രമുഖൻ പുതിയോട്ടിൽ മുകുന്ദേട്ടനെ ആദരിച്ചു. കൗൺസിലർ ഷീബ അരീക്കൽ, റഷീദ് പുളിയഞ്ചേരി, ചന്ദ്രൻ, ജയരാജ് കുന്ന്യോറമല, ജയശ്രീ, ബാലൻ കോട്ടക്കുന്ന്, ശൈലജ, ശിവദാസൻ എന്നിവർ സംസാരിച്ചു.










