കിണറ്റില്‍ വീണ കന്നുകുട്ടിയെ രക്ഷപ്പെടുത്തി അഗ്‌നിരക്ഷാസേന

കിണറ്റില്‍ വീണ കന്നുകുട്ടിയെ രക്ഷപ്പെടുത്തി പേരാമ്പ്ര അഗ്‌നിരക്ഷാസേന
കായണ്ണ ആശ്രമത്തിന് സമീപം തളിയോത്ത് അശോകന്റെ വീട്ടിലെ പശു പ്രസവിച്ച ഉടനെ പുറത്തെക്ക് ഓടുന്നതിനിടെ കന്നുകുട്ടി സമീപത്തെ ആള്‍മറയിലെത്ത നാല്പതടി താഴ്ചയുള്ള ഉപയോഗത്തിലില്ലാത്ത കിണറ്റില്‍ വീണ ഉടന്‍ തന്നെ അഗ്‌നിരക്ഷാസേനയെ വിവരം അറിയിക്കുകയും അസി. സ്റ്റേഷന്‍ ഓഫീസ്സര്‍ പി സി പ്രേമന്റെ നേതൃത്ത്വത്തില്‍ ഫയര്‍ & റെസ്‌ക്യു ഓഫീസ്സര്‍ അശ്വിന്‍ ഗോവിന്ദ് കിണറ്റില്‍ ഇറങ്ങി കന്നുകുട്ടിയെ സേനാംഗങ്ങളുടെ സഹായത്താല്‍ റെസ്‌ക്യു നെറ്റില്‍ സുരക്ഷിതമായി പുറത്തെത്തിച്ചു.

ഫയര്‍ & റെസ്‌ക്യു ഓഫീസ്സര്‍മാരായ വിജീഷ് ടി, വിപിന്‍ കെ പി, ജിനേഷ് ആര്‍, സി. കെ. സ്മിതേഷ് , ഹോംഗാര്‍ഡ് എന്‍. എം. രാജീവന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!