കൊയിലാണ്ടി കോരപ്പുഴ പാലത്തിന് സമീപം സ്വകാര്യ ബസ്സും ടിപ്പര്‍ ലോറിയും അപകടത്തില്‍പ്പെട്ട് ആറ് പേര്‍ക്ക് പരിക്ക്


കൊയിലാണ്ടി: കോരപ്പുഴ പാലത്തിന് സമീപം സ്വകാര്യ ബസ്സും ടിപ്പര്‍ ലോറിയും അപകടത്തില്‍പ്പെട്ട് ആറ് പേര്‍ക്ക് പരിക്ക് കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുന്ന ഹോളി മാതാ ബസ് കല്ല് കയറ്റി പോവുകയായിരുന്ന ടിപ്പര്‍ ലോറിയിലിടിക്കുകയായിരുന്നു. ടിപ്പറിലിടിച്ച് നിയന്ത്രണം വിട്ട ബസ് സമീപത്തെ മതിലിലിടിച്ചാണ് നിന്നത്. മതിലിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ട ഒമ്‌നിവാനും ബസിടിടിച്ച് തകര്‍ത്ത നിലയിലാണ്
ബസിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ ഫയര്‍ ഫോഴ്‌സെത്തിയാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാതഗതം തടസപ്പെട്ടു. 1.20 ഓടെയാണ് സംഭവം










