മൂടാടി ആര്‍ട്ട് ഓഫ് ലിവിങ്ങ് ആശ്രമത്തിലെ നവരാത്രി മഹോത്സവത്തിന് സെപ്റ്റംബര്‍ 28 ന് തുടക്കമാവും
കൊയിലാണ്ടി: മൂടാടി ആർട്ട് ഓഫ് ലിവിങ്ങ് ആശ്രമത്തിലെ നവരാത്രി മഹോത്സവം സെപ്റ്റംബര്‍ 28 – മുതൽ 30 – വരെ ആഘോഷിക്കുമെന്ന് സംഘാടകർ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് എന്നീ നാലു ജില്ലകൾ ഉൾപ്പെട്ട വടക്കൻ മേഖലാ നവരാത്രി ആഘോഷമാണ് മൂടാടി ആശ്രമത്തിൽ നടക്കുന്നത്.
വൈദിക് ധർമ സൻസ്ഥാൻ കേരളയുടെ ആഭിമുഖ്യത്തിൽ ബെംഗളൂരു വേദവിജ്ഞാൻ മഹാ വിദ്യാപീഠത്തിലെ പുരോഹിതരുടേയും ആശ്രമത്തിലെ സന്യാസിമാരുടെയും നേത്യത്വത്തിൽ മഹാക്ഷേത്രങ്ങളിൽ മാത്രം നടത്താറുള്ള മഹാചണ്ഡിക ഹോമം
സപ്‌തംബർ 30- ന് രാവിലെ നടത്തും.
കൂടാതെ, മഹാഗണപതി ഹോമം, നവഗ്രഹഹോമം, സുബ്രഹ്മണ്യ ഹോമം, വാസ്‌തു ശാന്തിഹോമം, മഹാലക്ഷ്മ്‌മി ഹോമം (ത്രിസൂക്തം), മഹാസുദർശന ജാമം, രുദ്ര ഹോമം എന്നിവയും ഉണ്ടായിരിക്കും.
വാർത്താ സമ്മേളനത്തിൽ ആശ്രമം അഡ്‌മിനിസ്ട്രേറ്റർ അനീഷ്, ആശ്രമം മെൻ്റർ ബ്രഹ്മചാരി യോഗാനന്ദ, അപ്പെക്‌സ് ബോഡി മെമ്പർ പി. സുരേന്ദ്രൻ, കെ. പി. രമേശൻ എന്നിവർ പങ്കെടുത്തു.