കൊയിലാണ്ടി താലൂക്ക് വ്യവസായ ഓഫീസ് ബേങ്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

 

കൊയിലാണ്ടി: എം.എസ്.എം.ഇ കള്‍ക്കുളള വിപണി വര്‍ദ്ധിപ്പിക്കുക, വായ്പ്പ ലഭ്യത ഉറപ്പ് വരുത്തുക വ്യവസായ യൂണിറ്റുകളെ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെ വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന RAMP പദ്ധതിയുടെ ഭാഗമായി സംരംഭങ്ങള്‍ക്ക് വായ്പ്പ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി കൊയിലാണ്ടി താലൂക്ക് തലത്തില്‍, കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കൊയിലാണ്ടി തക്കാര റസിഡന്‍സിയില്‍ വച്ച് കൊയിലാണ്ടി താലൂക്ക് വ്യവസായ ഓഫീസ് ബേങ്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു.

കൊയിലാണ്ടി നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ കെ സത്യന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ വ്യവസായകേന്ദ്രം ഉപജില്ലാ വ്യവസായ ഓഫീസര്‍ ഷിനോജ് കെ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി ഉപജില്ലാ വ്യവസായ ഓഫീസര്‍ ഷിബിന്‍ കെ സ്വാഗതവും വ്യവസായ വികസന ഓഫീസര്‍ വിപിന്‍ ദാസ് പി നന്ദിയും പറഞ്ഞു.

ബാങ്കുകളെ പ്രതിനിധീകരിച്ച് S.B.I, കനറാബാങ്ക്, കേരള ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക്, പഞ്ചാബ് നാഷനല്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ മനേജര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു. കൂടാതെ കെ.എഫ്.സി യെ പ്രതിനിധീകരിച്ച് കോഴിക്കോട് കെ.എഫ്.സി മാനേജര്‍ പങ്കെടുത്തു.

പരിപാടിയില്‍, 74 സംരംഭകര്‍ പങ്കെടുത്തു. സംരംഭകര്‍ തങ്ങളുടെ പദ്ധതികള്‍ വിവിധ ബാങ്കുകളുടെ മുന്‍പില്‍ അവതരിപ്പിച്ചു. സംരംഭകരുടെ സംശയങ്ങള്‍ക്ക് ബാങ്ക് മനേജര്‍മാര്‍ മറുപടിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി സംരംഭകര്‍ക്ക് വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികളെ കുറിച്ചും ഫിനാന്‍ഷ്യല്‍ ലിറ്ററസി യെ കുറിച്ചും ഇന്‍ഷുറന്‍സ് പദ്ധതിയെ കുറിച്ചും ക്ലാസ് എടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!