ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് അന്തിമ വോട്ടര്‍ പട്ടികയില്‍ വ്യാപകമായ ക്രമക്കേടുകളെന്ന് പരാതി


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് അന്തിമ വോട്ടര്‍ പട്ടികയില്‍ വ്യാപകമായ ക്രമക്കേടുകളെന്ന് പരാതി. പഞ്ചായത്ത് സെക്രട്ടറി, അസി: സെക്രട്ടറി ബന്ധപ്പെട്ട സെക്ഷന്‍ ക്ലാര്‍ക്ക് എന്നിവര്‍ ചേര്‍ന്ന് മാനദണ്ഡങ്ങള്‍ പരിഗണിക്കാതെ ആസൂത്രിതമായി വോട്ടര്‍ പട്ടികയില്‍ കൃത്രിമം വരുത്തിയെന്നാണ് പരാതി ഉയര്‍ന്നത്.
18ആം വാര്‍ഡില്‍ നിന്നും 21 ആള്‍ താമസമുള്ള വീടുകളിലെ 112 വോട്ടര്‍മാരെ തെറ്റായി ഉള്‍പ്പെടുത്തിയിരത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സെക്രട്ടറിക്ക് സ്വമേധയാ തെറ്റുകള്‍ തിരുത്താനുള്ള അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. അപേക്ഷകളില്‍ സെക്രട്ടറി ഫീല്‍ഡ് വിസിറ്റ് നടത്തി സ്വമേധയാ തിരുത്തലുകള്‍ വരുത്തണമെന്നതാണ് ഇലക്ഷന്‍ കമ്മീഷന്റെ ഉത്തരവ്. എന്നാല്‍ വാര്‍ഡ് 16 ലെ 20 വീടുകളിലെ 116 വോട്ടര്‍മാരെ അനധികൃതമായി ചേര്‍ത്തത് മാത്രം നീക്കം ചെയ്യാന്‍ സെക്രട്ടറി തയ്യാറായില്ലെന്നും യുഡിഎഫ് നേതാക്കള്‍ ആരോപിക്കുന്നു.
വാര്‍ത്താ സമ്മേളനത്തില്‍ മഠത്തില്‍ അബ്ദുറഹിമാന്‍ യു ഡി എഫ് മണ്ഡലം ചെയര്‍മാന്‍ യു.വി. ബാബുരാജ്, സി.ഹനീഫ മാസ്റ്റര്‍, മുരളി തെറോത്ത്, എ.എം.ഹംസ, വി.പി. പ്രമോദ്, അലികൊയിലാണ്ടി, ലത്തീഫ് കവലാട്, വി.വി. അബ്ദുല്‍ റഷീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.










