തെരുവ് വിളക്കുകള്‍ പരിപാലിക്കുന്നില്ല ; വിളക്ക് കത്തിച്ച് പ്രതിഷേധിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍


കൊയിലാണ്ടി: നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലെയും തെരുവ് വിളക്കുകള്‍ പരിപാലിക്കുന്നതില്‍ മാസങ്ങളായി തുടരുന്ന നഗരസഭയുടെ അനാസ്ഥക്കെതിരെ UDF കൗണ്‍സില്‍ പാര്‍ട്ടി പ്രതിഷേധിച്ചു. ചൊവ്വാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തിലാണ് മണ്ണെണ്ണ വിളക്കുകള്‍ കത്തിച്ച് അംഗങ്ങള്‍ പ്രതിഷേധിച്ചത്.
വാര്‍ഷിക മെയിന്റനന്‍സ് കരാര്‍ പ്രകാരമാണ് നഗരസഭ തെരുവ് വിളക്കുകള്‍ പരിപാലിക്കുന്നതെന്നും മാസങ്ങളോളം നാടാകെ ഇരുട്ടിലായിട്ടും കരാര്‍ കാലാവധി അവസാനിച്ചിട്ട് 2 മാസമായിട്ടും പുതിയ മെയിന്റനന്‍സ് കരാര്‍ ഉണ്ടാക്കുവാന്‍ നഗരസഭക്ക് കഴിഞ്ഞിട്ടില്ലെന്നും ഒരാഴ്ചക്കകം മുഴുവന്‍ വിളക്കുകളും കത്തിക്കാനുള്ള ശ്രമം ഉണ്ടായില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
കേരള ഇലക്ട്രോണിക് ലിമിറ്റഡ് തെരുവ് വിളക്കുകളുടെ വാര്‍ഷിക കരാര്‍ കാലാവധി 2024 മാര്‍ച്ചില്‍ അവസാനിച്ചതാണ് തുടര്‍ന്ന് 2024 ഏപ്രില്‍ യുണൈറ്റഡ് എമര്‍ജ്ജ് സിസ്റ്റം തിരുവനന്തപുരം എന്ന കമ്പനിക്കാണ് നഗരസഭ കരാര്‍ നല്‍കിയത്. കാലവധിക്കിടയില്‍ 2024 ജൂലായ് 25 ന് ചേര്‍ന്ന കൗണ്‍സില്‍ യോഗം കരാര്‍ കാലാവധി നീട്ടിനല്‍കിുകയായിരുന്നുവെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു
വിളക്ക് കത്തിക്കല്‍ പ്രതിഷേധ സമരത്തിന് പി രത്‌നവല്ലി ടീച്ചര്‍, വി പി ഇബ്രാഹിംകുട്ടി,മനോജ് പയറ്റുവളപ്പില്‍,കെ എം നജീബ്,ജമാല്‍ മാസ്റ്റര്‍,രജീഷ് വെങ്ങളത്ത് കണ്ടി, എ അസീസ് മാസ്റ്റര്‍, കേളോത്ത് വല്‍സരാജ്,ഫാസില്‍ പി പി, വി വി ഫക്രുദ്ധീന്‍ മാസ്റ്റര്‍,റഹ്‌മത്ത് കെ.ടി.വി, സുമതി കെ എം , ദൃശ്യ എം,ഷീബ അരീക്കല്‍,ജിഷ പുതിയേടത്ത് എന്നിവര്‍ നേതൃത്വം നല്‍കി.










