ആയുർവേദ മെഡിക്കൽ അസോസിയേഷൻ ആരാമം പദ്ധതി സമർപ്പിച്ചു

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കൊയിലാണ്ടി ഏരിയയുടെ പരിസ്ഥിതി ദിനാചരണം ‘ആരാമം’ ഔഷധത്തോട്ടനിർമ്മാണോദ്ഘാടനം ചെങ്ങോട്ട്‌കാവ് ശ്രീരാമാനന്ദ സ്കൂളിൽ ഗ്രാമ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബേബി സുന്ദർരാജ് ഉദ്ഘാടനം ചെയ്തു.

ഡോ:അഞ്ജു ബിജേഷ് ( പ്രസിഡന്റ്‌ എ എം എ ഐ കൊയിലാണ്ടി ) അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ: ജസീല ഇർഷാദ് (സെക്രട്ടറി എ എം എ ഐ കൊയിലാണ്ടി)
സ്വാഗതം പറഞ്ഞു.
ഡോ: പി ചിത്രകുമാർ (പ്രസിഡന്റ്‌ എ എം എ ഐ കോഴിക്കോട് ജില്ല) ഡോ: റോഷ്‌ന സുരേഷ്, ഡോ: അഭിലാഷ് ബി ജി, സ്കൂൾ ഹെഡ് മിസ്ട്രസ് ഭവ്യ സായൂജ്, സ്കൂൾ മാനേജർ പ്രമോദ് പി വി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

കുട്ടികൾക്കായി നടത്തിയ ബോധവത്കരണ ക്ലാസ്സ്‌  ‘ഔഷധ സസ്യ പരിചയം’ ഡോ: അനുവൃന്ദയും രക്ഷിതാക്കൾക്കായി നടത്തിയ ‘പേരെന്റ്റിംഗ്’ ക്ലാസ്സിന് ഡോ: അഖിൽ എസ് കുമാറും നേതൃത്വം നൽകി.

പുറക്കാട്ടിരിയിലെ എ സി ഷണ്മുഖദാസ് മെമ്മോറിയൽ ആയുർവേദിക് ചൈൽഡ് ആൻഡ് അഡോളെസെന്റ് കെയർ സെന്ററിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സ്ക്രീനിങ്ങും സൗജന്യ മെഡിക്കൽ ക്യാമ്പും നടന്നു. നൂറിലേറെ വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!