കൊയിലാണ്ടിയില്‍ യു ഡി എഫ് സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ചേര്‍ന്നു

 

കൊയിലാണ്ടി: തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാനായി കൊയിലാണ്ടി
നഗരസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു ഡി എഫ് സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ചേര്‍ന്നു. ഡി. സി. സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.

മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി. ടി. ഇസ്മായില്‍ മുഖ്യാതിഥിയായിരുന്നു.
അന്‍വര്‍ ഇയ്യഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ. പി. സി. സി. മെംബര്‍ പി. രത്‌നവല്ലി ടീച്ചര്‍, വി. പി. ഇബ്രാഹിംകുട്ടി, അഡ്വ. കെ. വിജയന്‍, മഠത്തില്‍ അബ്ദുറഹിമാന്‍, സി. ബാബു, സി. ഹനീഫ മാസ്റ്റര്‍. കെ. പി. വിനോദ്കുമാര്‍, വി. വി. സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!