മസ്റ്ററിങ് മുഴുവൻ സി. എസ്. സി സെന്ററുകളിലും അനുവദിക്കുക.


വടകര: പെർഷൻ മസ്റ്ററിങ് ചെയ്യാൻ സി. എസ് .സി സെന്ററുകൾക്കും ജനസേവന കേന്ദ്രങ്ങൾക്കും അനുവാദം നൽകണമെന്ന് IDPWA ( ഇന്റർനെറ്റ്, ഡി. ടി. പി, ഫോട്ടോസ്റ്റാറ്റ്, വർക്കേഴ്സ് അസോസിയേഷൻ വടകര മേഖല കമ്മിറ്റി രൂപീകരണ യോഗം ആവിശ്യപ്പെട്ടു.
മാസ്റ്ററിങ്ങ് അക്ഷയയിൽ മാത്രം നൽകിയതിനാൻ തിരക്ക് കാരണം നിരവധി ആളുകൾ മസ്റ്റ റിങ് ചെയ്യാനാകാതെ ബുദ്ധിമുട്ടുകയാണ്. അശോകൻ അദ്യക്ഷതയിൽ സംസ്ഥാന ജോ. സിക്രട്ടറി രാജൻ പിണറായി ഉൽഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് റൂയേഷ്കോഴിശ്ശേരി മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി സ്മിജു ആലോട്ട് ജില്ലാ ട്രഷറർ സുകേഷ് കനക, ഉണ്ണിരാജൻ പി കെ. സുജിന വടകര. ബിനോയ്. അസീസ് കുറ്റിക്കാട്ടൂർ. ബിജു അനന്ത എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രവീൺ പ്രസിഡണ്ട്, സുജിന വടകര, വൈസ് പ്രസിഡണ്ട് മുജീബ് റഹ്മാൻ സെക്രട്ടറി, കവിത വടകര ജോയിൻ സെക്രട്ടറി, ബിനോയ് ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.










