പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

 

കൊയിലാണ്ടി: നാഷണല്‍ ആയുഷ് മിഷന്‍ കാരുണ്യ-വയോമിത്രം പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി താലൂക്ക് ഹോമിയോപ്പതി ആശുപത്രിയില്‍ പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ സത്യന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

നഗരസഭ സിഡിഎസ് ഹാളില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നിജില പറവക്കൊടി അധ്യക്ഷയായി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ ഷിജു മാസ്റ്റര്‍, വാര്‍ഡ് കൗണ്‍സിലര്‍ രജീഷ്, താലൂക്ക് ഹോമിയോ ആശുപത്രി ആര്‍എംഒ ഡോ. മുഹമ്മദ് തസ്‌നീം, കാരുണ്യ പ്രോജക്ട് മെഡിക്കല്‍ ഓഫിസര്‍ ഡോ. എം ആതിര വിശ്വനാഥന്‍, ഡോ. ഇ കെ റസ്മിന എന്നിവര്‍ സംസാരിച്ചു.

‘സാന്ത്വന പരിചരണം: ഹോമിയോപ്പതിയുടെ പ്രസക്തിയും സാധ്യതകളും’ വിഷയത്തില്‍ കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. സിബി രവീന്ദ്രന്‍, ‘സാന്ത്വന പരിചരണം’ വിഷയത്തില്‍ തലക്കുളത്തൂര്‍ സിഎച്ച്‌സി നഴ്‌സിങ് ഓഫീസര്‍ റാന്‍ഡോല്‍ഫ് വിന്‍സന്റ് എന്നിവര്‍ ക്ലാസെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!