തിക്കോടിയിൽ സ്കൂൾ ബസ് ഡ്രൈവർക്കും സഹായിക്കുംന്നേരെ അക്രമം


കൊയിലാണ്ടി: സ്കൂൾ ബസ് ഡ്രൈവർക്കും സഹായിക്കുംന്നേരെ അക്രമം . തിക്കോടി പഞ്ചായത്ത് ബസാറിൽ വച്ചാണ് സംഭവം പുറക്കാട് വിദ്യ സദനം സ്കൂളിലെ ഡ്രൈവർക്കും സഹായിയായ ഭാര്യക്ക് നേരെയാണ് ഇന്ന് രാവിലെ അക്രമം നടന്നത്
സ്കൂളിലേക്ക് തിക്കോടി ഭാഗത്തുനിന്ന് കുട്ടികളെ എടുത്ത് വരുന്നതിനിടയിലാണ് അക്രമം നടന്നത്. കാറിന് സൈഡ് നൽകിയില്ല എന്ന് ആരോപിച്ചാണ് വാക്കേറ്റവും തുടർന്ന് മർദ്ദനവും ഉണ്ടായത്. ഡ്രൈവർ വിജയനും സഹായിയായ ഭാര്യ ഉഷയ്ക്കും നേരെയാണ് അക്രമം ഉണ്ടായത്. പയ്യോളി സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്
ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്കൂൾ ബസിന് നേരെയും വിദ്യാർത്ഥികൾക്ക് ഉണ്ടായ ബുദ്ധിമുട്ടിലും സ്കൂൾ മാനേജ്മെൻറ് കർശന നടപടിയുണ്ടാണെന്ന് പോലീസിനോട് അഭ്യർത്ഥിച്ചു










